Advertisment

മദ്യം ഓൺലൈൻ വഴി വിൽക്കാനുള്ള ശ്രമം ഉപേക്ഷിക്കണം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

New Update

കൊച്ചി: രാജ്യം കോവിഡ് 19-നെ പ്രതിരോധിക്കുവാൻ സമ്പുർണ ലോക്ക്ഡൌൺ പ്രഖ്യാപിക്കുകയും ചെയ്ത് എല്ലാവരും വീടിനുള്ളിൽ കഴിയുമ്പോൾ മദ്യം ഓൺലൈൻ ഓർഡർ വഴി താമസ സ്ഥലത്ത് എത്തിക്കുവാനുള്ള ശ്രമത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്ന് സീറോ മലബാർ സഭ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് അവശ്യപ്പെട്ടു.

Advertisment

മുമ്പ് ഇത്തരം മാർഗത്തിലൂടെ മദ്യം വ്യാപകമാക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ എതിർപ്പുകൾ ഉണ്ടായിരുന്നു. ആവശ്യസാധനങ്ങൾ പോലും എത്തിക്കുവാൻ വിഷമിക്കുമ്പോൾ മദ്യം മാത്രം അതിവേഗം എത്തിക്കുവാനുള്ള ആലോചന ദുരുദ്ദേശപരമാണ്‌.

മദ്യം കഴിക്കാതെ മുന്നോട്ടുപോകുവാൻ കഴിയാത്തവരേ രോഗികളായി കണ്ട് പ്രത്യേക ചികിത്സ നൽകുവാൻ ക്രമീകരണകൾ ചെയ്യുകയാണ് വേണ്ടത്.

ആവശ്യമെങ്കിൽ ഇവർക്കായി പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിക്കാൻ സർക്കാർ തയ്യാറാകണം. മദ്യം ഉപയോഗിക്കുന്നവർ പൊതുസ്ഥലങ്ങളിൽ കറങ്ങി നടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

Advertisment