Advertisment

സീറോ മലബാർ സഭ കാര്യാലയങ്ങളുടെ സമ്മേളനം നടത്തി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  സീറോ മലബാർ സഭയുടെ കീഴിലുള്ള വിവിധ കാര്യാലയങ്ങളുടെ സമ്മേളനം കാക്കനാട് മൗണ്ട് സെൻറ് തോമസ് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

സഭയുടെ ദൈനംദിന കാര്യനിർവാഹക സമിതിയാണ് കൂരിയും അതിലെ വിവിധ കാര്യാലയങ്ങളും എന്നും ഓരോ കാര്യാലയത്തിന് പ്രവർത്തനങ്ങളും വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ഓർമപ്പെടുത്തി

കൂരിയ ബിഷപ്പ് മാർ സെബാസ്റ്യൻ വാണിയ പുരയ്ക്കല് അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കൂരിയ വൈസ് ചാൻസിലർ ഫിനാൻസ് ഓഫീസർ വിവിധ കാര്യാലയങ്ങളുടെ സെക്രട്ടറിമാർ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഓഫീസ് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു

നാൽപതോളം പേർ പങ്കെടുത്ത സമ്മേളനത്തിൽ കാര്യാലയങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് സഹായകമായ ചർച്ചകൾ നടന്നു മാർ സെബാസ്റ്റ്യൻ വാണിയാപുരക്കലിന്റെ സമാപന സന്ദേശത്തോടെ സമ്മേളന സമാപിച്ചു.

Advertisment