Advertisment

പിണറായിക്കിനി ഭോപ്പാലിലേക്ക് സ്വാഗതമെന്ന്‍ ടി സിദ്ദിഖ്. അവിടെ കോണ്‍ഗ്രസാണ്. ഇനി പേടിച്ചോടേണ്ടി വരില്ലന്നും സിദ്ദിഖ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങവേ മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്.

Advertisment

publive-image

മധ്യപ്രദേശ് ഇനി കോണ്‍ഗ്രസ് ആണ് ഭരിക്കുന്നതെന്നും ഭോപ്പാലില്‍ നിന്നും പേടിച്ചോടേണ്ടി വരില്ലെന്നുമാണ് പിണറായിക്കുള്ള സിദ്ദിഖിന്റെ പോസ്റ്റ്‌. ഭോപ്പാലില്‍ ബി ജെ പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞു തിരിച്ചയച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌.

പോസ്റ്റ്‌ ഇങ്ങനെ;

പിണറായി വിജയനു ഭോപാലിലേക്ക്‌ സ്വാഗതം. മധ്യപ്രദേശ്‌ ഇനി കോൺഗ്രസാണു ഭരിക്കുന്നത്‌. ഇനി ഭോപാലിൽ നിന്ന് പേടിച്ചോടേണ്ടി വരില്ല. മംഗലാപുരത്ത്‌ തള്ളിയ ഊരിപ്പിടിച്ച വാൾ, ബ്രണ്ണൻ കോളജ്‌, എന്നീ ഡയലോഗുകൾ ഭോപാലിലും വന്ന് തള്ളാം. അതോടൊപ്പം മധ്യപ്രദേശിൽ സിപിഎമ്മിനു സംഘടനാ പ്രവർത്തനവും നടത്താം. ഒരുത്തനേയും പേടിക്കേണ്ട.

https://www.facebook.com/499691230078907/posts/2005979872783361/

Advertisment