Advertisment

ആകെയുണ്ടായിരുന്ന നടപ്പാലവും ഒലിച്ചുപോയി. പുറംലോകവുമായി ഒറ്റപ്പെട്ട് നെട്ടറ കോളനിവാസികള്‍

New Update

publive-image

Advertisment

വയനാട്:  തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ നെട്ടറ ആദിവാസി കോളനിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള എളുപ്പ മാര്‍ഗ്ഗമായ നെട്ടറ  നടപ്പാലം കനത്ത മഴയില്‍ തകര്‍ന്നു. കോളനി വാസികള്‍ക്ക് പ്രധാന നിരത്തുമായി ബന്ധപ്പെടാന്‍ കാളിന്ദി നദിക്ക് കുറുകെ താല്‍ക്കാലികമായി നിര്‍മ്മിച്ച മരപ്പാലമാണ് കഴിഞ്ഞ ദിവസം കുത്തൊഴുക്കില്‍ ഒലിച്ചുപോയത്.

ഇതോടെ കോളനി വാസികള്‍ക്ക് ഇനി പുറംലോകവുമായി ബന്ധപ്പെടാന്‍ ഇനി മുതല്‍ നാല് കിലോമീറ്ററോളം ചുറ്റെണ്ട ഗതികേടാകണുള്ളത്. പ്രായമായ രോഗികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ ഇതോടെ വലയുമെന്നുറപ്പാണ്.

 

Advertisment