Advertisment

തിരൂരിൽ അന്ദ്യോദയ എക്സ്പ്രസിന് സ്റ്റോപ് അനുവദിച്ചു - ഇ. ടി. മുഹമ്മദ് ബഷീർ എംപി

New Update

മലപ്പുറം:  തിരൂരിൽ അന്ദ്യോദയ എക്സ്പ്രസിന് സ്റ്റോപ് അനുവദിച്ചുവെന്ന് ഇ. ടി. മുഹമ്മദ് ബഷീർ എംപി. സെപ്റ്റംപ്ബെർ 2 മുതൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി തുടങ്ങും. റിസർവേഷൻ ഇല്ലാത്തതിനാൽ സാധരണകാർക്ക് വളരെ ഉപകാരപ്രദമാണ് ഈ ട്രെയിൻ.

Advertisment

publive-image

നിരന്തരമായിട്ടുള്ള നമ്മുടെ ശ്രമത്തിന്റെ ഫലമായിട്ടാണ് സ്റ്റോപ് അനുവദിച്ചു കിട്ടിയത്. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. സ്റ്റോപ് അനുവദിച്ചു തന്ന റെയിൽവേ മന്ത്രി പിയുഷ് ഗോയലിന് നന്ദി അറിയിക്കുന്നുവെന്ന് മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു.

സെപ്റ്റംബർ 2ന് പുലർച്ചെ 3.30 മണിക്ക് നമുക്ക് അന്ദ്യോദയ ഏക്സ്പ്രെസ്സിനെ തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കാം . ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു - അദ്ദേഹം പറഞ്ഞു. ഈ കാര്യത്തിൽ തന്നോടപ്പം നിന്ന് പരിശ്രമിച്ചവർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

Advertisment