Advertisment

ചാലക്കുടി പുഴയില്‍ ജലനിരപ്പ് താഴ്ന്നുതുടങ്ങി. ചാലക്കുടിയാറിന്‍റെ കരകളിലുള്ള വീടുകളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂര്‍:  പെരിങ്ങള്‍ക്കൂത്ത് ഡാമില്‍ നിന്നും പുറത്തു വിടുന്ന ജലത്തിന്‍റെ അളവ് കുറഞ്ഞതോടെ ചാലക്കുടിയാര്‍ ശാന്തമായി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ കരകവിഞ്ഞൊഴുകിയ ചാലക്കുടി പുഴ ഇപ്പോള്‍ സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

publive-image

ചാലക്കുടിയാറിന്‍റെ ഇരുകരകളിലുമുള്ള വീടുകളില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. അതേസമയം ഇടവേളകളില്‍ പെയ്യുന്ന മഴയും മൂടിക്കെട്ടിയ മാനവും വെള്ളക്കെട്ട് പൂര്‍ണമായും ഒഴിയുന്നതിന് തടസ്സം സൃഷ്‍ടിക്കുന്നുണ്ട്.

Advertisment