Advertisment

എം പി വിൻസെന്റും (തൃശൂർ) യു രാജീവൻ മാസ്റ്ററും (കോഴിക്കോട്) പുതിയ ഡി സി സി അധ്യക്ഷന്മാർ. പ്രഖ്യാപനം ഉടൻ !

New Update

തിരുവനന്തപുരം: തൃശൂർ ഡി സി സി അധ്യക്ഷനായി എം പി വിന്സെന്റിനെയും കോഴിക്കോട് ഡി സി സി അധ്യക്ഷനായി യു രാജീവൻ മാസ്റ്ററെയും ഉടൻ പ്രഖ്യാപിച്ചേക്കും. എം പി വിൻസെന്റ് ഐ ഗ്രൂപ്പും രാജീവൻ മാസ്റ്റർ എ ഗ്രൂപ്പു പ്രതിനിധിയുമാണ്.

Advertisment

തൃശൂർ എം പിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ടി എൻ പ്രതാപൻ ഡി സി സി അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു.

publive-image

കെ പി സി സി വർക്കിംഗ് പ്രെസിഡന്റ് സ്ഥാനം ലക്‌ഷ്യം വച്ചായിരുന്നു രാജിയെങ്കിലും ഇരട്ടപ്പദവി വേണ്ടെന്നു ഹൈക്കമാന്റ് തീരുമാനിച്ചതോടെ ടി എൻ പ്രതാപന് പദവി ലഭിച്ചില്ല. ഇതോടെ കൈയ്യിലിരുന്നത് പോകുകയും ചെയ്തു. പ്രതീക്ഷിച്ചത് കിട്ടിയതുമില്ല.

ഇതോടെ ഡി സി സി അധ്യക്ഷ സ്ഥാനം മുൻ എം എൽ എ എം പി വിന്സെന്റിന് നൽകാനാണ് തീരുമാനം.

ടി സിദ്ദിഖ് കെ പി സി സി വൈസ് പ്രസിഡന്റായതോടെയാണ് കോഴിക്കോട് ഡി സി സി അധ്യക്ഷ സ്ഥാനം ഒഴിവുവന്നത്. എ ഗ്രൂപ്പിന്റെ ഡി സി സിയായ ഇവിടേയ്ക്ക് യു രാജീവൻ മാസ്റ്ററാണ് ഗ്രൂപ്പിന്റെ നോമിനി. മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ മൂന്നു പ്രാവശ്യവും തെരഞ്ഞെടുപ്പ് ചുമതല രാജീവൻ മാസ്റ്റർക്കായിരുന്നു.

കേരളത്തിലെ ഏറ്റവും മികച്ച ഡി സി സികളിലൊന്നായിരുന്നു കോഴിക്കോട്. അതിനാൽ തന്നെ ശക്തനായ നേതാവ് തന്നെയായിരിക്കണം പുതിയ ഡി സി സി അധ്യക്ഷനാകേണ്ടതെന്ന നിലപാടിലാണ് കെ പി സി സി നേതൃത്വം.

Advertisment