യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ ഇരട്ട ബഹുമതി മാന്ത്രികന്‍ ടിജോ വര്‍ഗീസിന്

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Thursday, December 6, 2018

പത്തനംതിട്ട:  റെക്കോര്‍ഡ് ജേതാക്കള്‍ക്ക് തങ്ങളുടെ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാനുള്ള വേദി ഒരുക്കുന്ന സന്നദ്ധസംഘടന യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം (യുആര്‍എഫ്) ഏര്‍പ്പെടുത്തിയ യുആര്‍എഫ് പ്ലാറ്റിനം ഷീല്‍ഡ് ഓസ്‌കര്‍ അവാര്‍ഡ്, മികച്ച കണ്‍കെട്ട് മാന്ത്രികനുള്ള അവാര്‍ഡ് എന്നിവ തിരുവല്ല സ്വദേശിയും പ്രശസ്ത മാന്ത്രികനുമായ ടിജോ വര്‍ഗീസിന് സമ്മാനിച്ചു.

കൊല്‍ക്കത്തയില്‍ നടന്ന യുആര്‍എഫ് വേള്‍ഡ് ടാലന്റ് ഫെസ്റ്റിവലില്‍ യുആര്‍എഫ് ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫ് അവാര്‍ഡ് സമ്മാനിച്ചു. പശ്ചിമബംഗാള്‍ ഉപഭോക്തൃകാര്യ മന്ത്രി സാധന്‍ പാണ്ഡെ, സുദീപ് ബന്ദോപാധ്യായ് എംപി, ഐഎംഎ ദേശീയ പ്രസിഡന്റ് ശന്തനു സെന്‍ എംപി തുടങ്ങിയവര്‍ക്ക് പുറമേ ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയ 100-ലേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

×