Advertisment

ടൈം പാസ് ലോലിപോപ്പ് മിഠായികള്‍ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരം. സംസ്ഥാനത്ത് വില്‍പ്പന നിരോധിച്ചു !

New Update

തിരുവനന്തപുരം:  കുട്ടികള്‍ക്കിടയില്‍ സുലഭമായി പ്രചാരത്തിലുള്ള 'ടൈം പാസ് ലോലിപോപ്പ്' മിഠായികളില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ഈ മിഠായിയുടെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യത്തിന്‍റെതാണ് ഉത്തരവ്.

Advertisment

publive-image

കുട്ടികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ടാര്‍ടാസിന്‍, കാര്‍മോയിസിന്‍ എന്നിവയുടെ അളവ് ഈ മിഠായിയില്‍ അനുവദനീയമായതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ ചേര്‍ത്തിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടി.

ടാര്‍ടാസിന്‍ 100 mg ചേര്‍ക്കുന്നതിന് അനുമതിയുണ്ട്. എന്നാല്‍ ഇത് 128.67 mg ചേര്‍ത്തതായി കണ്ടെത്തുകയായിരുന്നു. കാര്‍മോയിസിന്‍ 165.48 mg ചേര്‍ത്തതായും കണ്ടെത്തി. മിഠായികള്‍ക്ക് നിറവും രുചിയും വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയാണ് നിയന്ത്രിത അളവില്‍ ഇവ ചേര്‍ക്കാന്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇവയുടെ അമിതമായ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്.

ചെന്നൈ അലപ്പാക്കത്തെ അഭിഷേഖ് കോട്ടേജ് ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയാണ് 'ടൈം പാസ് ലോലിപോപ്പി'ന്റെ നിര്‍മ്മാതാക്കള്‍. കമ്പനിക്കെതിരെ നടപടിയെടുക്കാനും രാജ്യമാണിക്യം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ കേരളത്തിലെത്തുന്ന പച്ചക്കറികളിലെ വിഷാംശം പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.

Advertisment