Advertisment

കേരളത്തിന് നിലവിലെ സാഹചര്യത്തില്‍ എയര്‍ ആംബുലന്‍സും ആംബുലന്‍സ് കോച്ചും അത്യാവശ്യം കേന്ദ്രത്തെ സമീപിക്കും - ടി എന്‍ പ്രതാപന്‍ എം പി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂര്‍:  കേരളത്തിന് നിലവിലെ സാഹചര്യത്തില്‍ എയര്‍ ആംബുലന്‍സും ആംബുലന്‍സ് കോച്ചും അത്യാവശ്യം കേന്ദ്രത്തെ സമീപിക്കും. ടി എന്‍ പ്രതാപന്‍ എം പി. നിരന്തരം കേരളത്തില്‍ മഴക്കാല വെള്ളപ്പൊക്കം ഉരുള്‍പൊട്ടല്‍ ഭീക്ഷണി നേരിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ ദുരന്തനിവാരണത്തിനും അത്യാസന്ന നിലയില്‍ ഉള്ള കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള വിദഗ്ധചികിത്സക്ക് കൊണ്ട് പോകാനും കേരളത്തിന് എയര്‍ ആംബുലന്‍സും അത്യാവശ്യമാണെന്ന് ടിഎന്‍ പ്രതാപന്‍ എംപി അഭിപ്രായപ്പെട്ടു.

Advertisment

publive-image

മംഗലാപുരം തിരുവനന്തപുരം മംഗലാപുരം ചെന്നൈ ട്രയിനുകളില്‍ ഒരു കോച്ച് വീതം ഐസിയു വെന്റിലേറ്റര്‍ ഡോക്ടര്‍ സൗകര്യമുള്ള ആംബുലന്‍സ് കോച്ച് റെയില്‍വേയില്‍ നിന്ന് അനുവദിക്കണമെന്ന ആവശ്യപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് നല്ല ആശയമാണ് പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ഗുണം ചെയ്യും. എന്നാല്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാരിന് നിവേദനം നല്‍കിയ എയര്‍ ആംബുലന്‍സ് ആശയത്തിന് മുന്‍ഗണന നല്‍കും. കേന്ദ്രം മറ്റ് സംസ്ഥാനങ്ങള്‍ക്ക് എയര്‍ആംബുലന്‍സ് അനുവദിച്ചതായി മനസ്സിലാക്കുന്നു. കൂടെ ആംബുലന്‍സ് കോച്ചു കൂടി നേടിയെടുക്കാന്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ രണ്ട് വിഷയങ്ങളും ലോക്‌സഭയില്‍ ഇന്നയിക്കും.

സിപിടി കേരളത്തിലെ മുഴുവന്‍ എംപിമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും നല്‍കുന്ന നിവേദനം നല്‍കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ സിപിടി ജില്ല സമ്മേളനത്തില്‍ വെച്ച് സംസ്ഥാന പ്രസിഡണ്ട് സി കെ നാസര്‍ കാഞ്ഞങ്ങാട് വിശദമായ നിവേദന ഫയല്‍ നല്‍കിയത്.

ജില്ല ചെയര്‍മാന്‍ റഫീഖ് കടത്താമുറി അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ , സംസ്ഥാന സെക്രട്ടറി വിനോദ് അണിമംഗലത്ത് , സി പി ടി സംസ്ഥാന വനിതാ ചെയര്‍പേഴ്‌സണ്‍ പ്രസന്ന സുരേന്ദ്രന്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ സജി കെ ഉസ്മാന്‍, ഷാജി കോഴിക്കോട്, പാലക്കാട് ജില്ലാ സെക്രട്ടറി നാസര്‍ കപ്പുര്‍, മറ്റു ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

publive-image

തൃശ്ശൂര്‍ ജില്ല സമ്മേളന ഉല്‍ഘാടനവും എം പി നിര്‍വ്വഹിച്ചു. 2018ലെ പ്രളയത്തില്‍ അമ്മയോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരവ് ഏറ്റു വാങ്ങിയ കെ എ വൈഷ്ണവിനെയും ഐ സി എസ് ഇ സ്‌കൂള്‍ സംസ്ഥാന നീന്തല്‍ മത്സരത്തില്‍ 2 സ്വര്‍ണ്ണവും 3 വെള്ളിയും നേടി ചാമ്പ്യനായ ജോണ്‍ ജോബിയെയും തൃശ്ശൂര്‍ സി പി ടി ആദരിച്ചു.

സമ്മേളനത്തിനോടനുബന്ധിച്ചു കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടന്നു. മലബാര്‍ റോഡ് മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച മ്യൂസിക് ഷോയും, കുട്ടികളുടെ കലാപരിപാടികളും സമ്മേളനത്തിന് മാറ്റ് കൂട്ടി.

പുതിയ ജില്ല കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ *പ്രസിഡന്റായി ശിഹാബ് കൈപ്പമംഗലം,സെക്രട്ടറി ജിന്‍സി ബിജു, ട്രഷറര്‍ ഷബീര്‍ കെ എം, വൈസ് പ്രസിഡന്റ് ഷൈനി കൊച്ചുദേവസ്സി, സാബിക്ക് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി ആഷിഫ് മന്നലാംകുന്ന്, സജയന്‍ കൈപ്പമംഗലം എന്നിവരെ തിരഞ്ഞെടുത്തു.

തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ :

റഫീഖ് കാടാത്തു മുറി

രതീഷ് കെ ആര്‍

സുനിത വടക്കാഞ്ചേരി

ഷെറീന അക്ബര്‍

അനില്‍ കുമാര്‍

അഖില്‍ എം ആര്‍

അഖില്‍ പി എ

പ്രഭാത് കെ പി

ഷെഫീര്‍ പി ജെ

സുജിത്ത് ടി

രഞ്ജിനി അനില്‍

ആന്റോ തൃശ്ശൂര്‍

ശ്രീജിത വിനയന്‍

റഷീദ് എം കെ

വൈസ് പ്രസിഡന്റ് സാബിക്ക് മുഹമ്മദ് നന്ദി പറഞ്ഞു, വൈകുന്നേരം 5 മണിയോടെ സമ്മേളനത്തിന് പരിസമാപ്തി കുറിച്ചു.

Advertisment