Advertisment

കുടിയേറ്റ പ്രോത്സാഹനം - പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്‌തു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  നിയമപരവും ധാര്‍മ്മികവും ഗുണപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി വിദേശകാര്യ വകുപ്പിന്റെ ഗവേഷണ വിഭാഗമായ ഇന്ത്യന്‍ മൈഗ്രേഷന്‍ സെന്ററും നോര്‍ക്ക-റൂട്ട്‌സും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന മാസ്റ്റര്‍ ട്രെയിനേഴ്‌സിനുള്ള പ്രീഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പരിശീലനപരിപാടിക്ക്‌ തിരുവനന്തപുരം അപ്പോളോ ഡീമോറോ ഹോട്ടലില്‍ 11.12.2018 ന്‌ തുടക്കം കുറിച്ചു.

Advertisment

publive-image

നോര്‍ക്ക-റൂട്ട്‌സ്‌ റസിഡന്റ്‌ വൈസ്‌ ചെയര്‍മാന്‍ കെ.വരദരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നോര്‍ക്ക വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍ ഐ.എ.എ.എസ്‌ പരിശീലന പരിപാടി ഉദ്‌ഘാചടനം നിര്‍വഹിച്ചു.

പ്രസ്‌തുത ചടങ്ങില്‍ പ്രൊട്ടക്‌ടര്‍ ജനറല്‍ ഓഫ്‌ എമിഗ്രന്റ്‌സ്‌ അമൃത്‌ ലഗൂണ്‍ മുഖ്യ പ്രഭാഷണം നടത്തി. നോര്‍ക്ക-റൂട്ട്‌സ്‌ കെ.ഹരികൃഷ്‌ണന്‍ നമ്പൂതിരി, തിരുവനന്തപുരം പ്രൊട്ടക്‌ടര്‍ ഓഫ്‌ എമിഗ്രന്റ്‌സ്‌ ബിജയ്‌ സെല്‍വരാജ്‌ എന്നിവര്‍ സംസാരിച്ചു. പ്രസ്‌തുത പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയ മാസ്റ്റര്‍ ട്രെയിനേഴ്‌സിനുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു.

Advertisment