കൊട്ടിക്കലാശത്തിനിടെ അക്രമം: തിരുവനന്തപുരത്ത് എ കെ ആന്റണിക്ക് നേരെ കയ്യേറ്റശ്രമം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, April 21, 2019

തിരുവനന്തപുരം:  കൊട്ടിക്കലാശത്തിനിടെ സിപിഎം അക്രമം. കൊച്ചുവേളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി നടത്തിയ റോഡ്ഷോയിലേയ്ക്ക് ഇരച്ചുകയറാന്‍ സിപിഎം ശ്രമം. എ.കെ ആന്‍റണിയ്ക്ക് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി.

നേതാക്കളുടെ അവസ്ഥ ഇതാണെങ്കില്‍ സമാധാനപരമായ തെരഞ്ഞെടുപ്പ് എങ്ങനെ നടത്തുമെന്ന് ചോദിച്ച എ.കെ.ആന്‍റണി ഇത്തരം സംഭവം സംസ്ഥാനത്തെന്നല്ല തന്‍റെ ജീവിതത്തില്‍ തന്നെ ആദ്യമായാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും അക്രമത്തിന്‍റെ കാര്യത്തില്‍ ഒരേതൂവല്‍ പക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.

×