Advertisment

ട്വന്‍റി20 വനിത 2018: സ്ത്രീകളുടെ ഉന്നമനത്തിനായി വിവിധ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു

New Update

കിഴക്കമ്പലം:  കിഴക്കമ്പലം പഞ്ചായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി ട്വന്‍റി20യുടെ നേതൃത്വത്തില്‍ വിവിധ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു. കിഴക്കമ്പലത്ത് ഇന്നലെ നടന്ന വനിതാ കൂട്ടായ്മയില്‍ ട്വന്‍റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്.

Advertisment

publive-image

ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനായി കുടുംബശ്രീയിലൂടെ 36 മാസത്തെ പലിശരഹിത വായ്പ ലഭ്യമാക്കും. ഗൃഹോപകരണങ്ങളുടെ ബാക്കി വരുന്ന തുകയും, പലിശയും ട്വന്‍റി20 അടക്കും. കൂടാതെ സ്ത്രീകള്‍ക്കായി ഹോണ്ടയുടെ ടൂവീലര്‍ 5 വര്‍ഷത്തെ ഗ്യാരന്‍റിയും, ഇന്‍ഷുറന്‍സും അടക്കം മാസം 1670 രൂപയ്ക്ക് 36 മാസത്തെ പലിശരഹിത വായ്പ ലഭ്യമാക്കും. ടൂവീലറും പകുതി വിലയ്ക്ക് കുടുംബ്രശീ വഴി ലഭ്യമാക്കാനാണ് പദ്ധതിയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

publive-image

(ഉല്‍പ്പന്നങ്ങളും മാസം അടക്കേണ്ട തുകയും) തേപ്പുപെട്ടി 18, പാത്രങ്ങള്‍ 28, കിടക്ക 30, ഗ്യാസ് സ്റ്റൗ 42, മിക്സി 72, സാംസങ് ജെ4 മൊബൈല്‍ ഫോണ്‍ 154, വാഷിങ് മെഷീന്‍236, ഫ്രിഡ്ജ്236, സോണി എല്‍ഇഡി ടിവി 32 ഇഞ്ച് 362 എന്നീ സാധനങ്ങളാണ് കുടുംബശ്രീ വഴി പകുതി വിലയ്ക്ക് വിതരണം ചെയ്യുന്നത്.

publive-image

പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.ജേക്കബ്, വൈസ് പ്രസിഡന്‍റ് ജിന്‍സി അജി, ട്വന്‍റി20 എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജോയ് ഫിലിപ്പോസ്, അഗസ്റ്റിന്‍ ആന്‍റണി, പ്രഫ.എന്‍.കെ.വിജയന്‍, വി.എസ്.കുഞ്ഞുമുഹമ്മദ്, ബേബി ജോണ്‍, പി.പി.സനകന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment