ആന്ധ്രയില്‍ നിന്നും പരിപാടികള്‍ റദ്ദാക്കി ഉമ്മന്‍ചാണ്ടി ഇടുക്കിയിലെത്തി. സന്ദര്‍ശനം തുടങ്ങി 

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, August 10, 2018

ഇടുക്കി:  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുരന്ത മേഖലകളില്‍ പറന്നെത്തിയത് ആന്ധ്രയില്‍ നിന്ന്. ആന്ധ്രയിലെ തിരക്കിട്ട പരിപാടികള്‍ റദ്ദാക്കിയാണ് ഉമ്മന്‍ചാണ്ടി ഉച്ചയോടെ നെടുമ്പാശ്ശേരിയിലെത്തിയത്. ഇവിടെ നിന്നും നേരെ അടിമാലിയിലേക്കാണ് ഉമ്മന്‍ചാണ്ടി പോയത്.

ഇടയ്ക്ക് ഗസ്റ്റ് ഹൗസില്‍ കയറി മുഷിഞ്ഞ വസ്ത്രം മാറാന്‍ നില്‍ക്കാതെ അദ്ദേഹം കാറില്‍ അടിമാലിയില്‍ വെള്ളപ്പൊക്കത്തില്‍ ദുരന്തം കവര്‍ന്ന കുടുംബത്തിന്റെ വീട്ടിലേക്കാണ് യാത്ര തിരിച്ചത്.

ഇവിടെ നിന്നും ചെറുതോണിയിലും ഡാം മേഖലയിലും സന്ദര്‍ശനം നടത്താന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. എന്നാല്‍ വെള്ളപ്പൊക്കം മൂലം പല പ്രദേശങ്ങളിലും ചെന്നെത്തുക പ്രയാസമാണ്.

ഇതിനുശേഷം ഡാം തുറന്നുവിട്ട വെള്ളം ചെന്നെത്തിയ പെരിയാര്‍ തീരങ്ങളിലെയും ആലുവയിലെയും ദുരിത മേഖലകളിലും ഉമ്മന്‍ചാണ്ടിയെത്തും. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നിലവില്‍ ആലുവയിലെ ദുരിത മേഖലകളിലേക്ക് തിരിച്ചിട്ടുണ്ട്. അദ്ദേഹവും ഇടുക്കിയിലേക്ക് എത്തുമെന്നാണ് വിവരം.

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഹെലിക്കോപ്റ്ററില്‍ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം.

×