Advertisment

ശിവരഞ്ജിത്ത് അഖിലിനെ നെഞ്ചില്‍ കുത്തിയത് മമ്മൂട്ടി ചിത്രമായ 'ബ്ലാക്കില്‍' അധോലോക നായകനായ അഡ്വ. പടവീടന്‍ (ലാല്‍) റഹ്മാനെ കുത്തിയതുപോലെ ! സുഹൃത്തില്‍ നിന്നും കത്തിവാങ്ങി സഹപ്രവര്‍ത്തകന്റെ നെഞ്ചില്‍ കുത്തി ! ശിവരഞ്ജിത്ത് എന്നാല്‍ ഒന്നാംറാങ്കുകാരനല്ല, ഒന്നാംതരം ക്രിമിനല്‍ !!

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതിയും പി എസ് സി ഒന്നാം റാങ്കുകാരനുമായ ശിവരഞ്ജിത്ത് കോളേജ് അടക്കി ഭരിച്ചത് സിനിമയെ വെല്ലുന്ന ക്വട്ടേഷന്‍ രാജാവിനെപ്പോലെയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്വന്തം സഹപ്രവര്‍ത്തകനും സഹപാഠിയുമായിരുന്ന അഖിലിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കാന്‍ ശിവരഞ്ജിത്ത് പ്രയോഗിച്ചത് കൊച്ചിയിലെ അധോലോക സംഘങ്ങളുടെ കഥ പറഞ്ഞ മമ്മൂട്ടി ചിത്രമായ 'ബ്ലാക്ക്' - ലെ അധോലോക നായകനായ അഡ്വ. പടവീടന്റെ മോഡലായിരുന്നു.

Advertisment

publive-image

ലാല്‍ അവതരിപ്പിച്ച ഈ സിനിമയില്‍ അനുയായികള്‍ ചേര്‍ന്ന് അധോലോകങ്ങളുടെ ശത്രുവായ യുവ പോലീസ് ഓഫീസര്‍ റഹ്മാനെ പിടിച്ചു നിര്‍ത്തുകയും അനുയായിയുടെ കയ്യില്‍ നിന്നും കത്തി വാങ്ങി റഹ്മാന്റെ നെഞ്ചില്‍ കുത്തുകയുമായിരുന്നു.  ഈ മോഡലാണ് ശിവരഞ്ജിത്ത് അഖിലിനെ കുത്താനും മാതൃകയാക്കിയത്.

കൂട്ടുപ്രതികള്‍ ചേര്‍ന്ന് നേതാവായ ശിവരഞ്ജിത്തിന് മുന്നില്‍ അഖിലിനെ പിടിച്ചുനിര്‍ത്തുകയും രണ്ടാം പ്രതിയായ എ എന്‍ നസീമില്‍ നിന്നും കത്തി വാങ്ങി ശിവരഞ്ജിത്ത് അഖിലിന്റെ നെഞ്ചില്‍ കുത്തുകയുമായിരുന്നു.

യൂണിവേഴ്സിറ്റി ക്യാമ്പസിനെ ശിവരഞ്ജിത്തും നസീമും ചേര്‍ന്ന് തങ്ങളുടെ നിയന്ത്രണത്തിലാക്കി മാറ്റുകയായിരുന്നു. അതിനെ എതിര്‍ക്കുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ ആണെങ്കിലും ഇവര്‍ അടിച്ചമര്‍ത്തും. എസ് എഫ് ഐയുടെ ജില്ലാ കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയും വരെ ഇവരുടെ പീഡനത്തിനിരയായിട്ടുണ്ട്. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും അതിക്രമങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി നേതാക്കളോട് പരാതി പറഞ്ഞാല്‍ പോലും നടപടി ഉണ്ടാകാറില്ലെന്നാണ് എസ് എഫ് ഐയിലെ സഹപ്രവര്‍ത്തകര്‍ പറയുന്നത്.

ട്രാഫിക് നിയമം ലംഘിച്ച് അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത പോലീസ് ഓഫീസറെ ഇവര്‍ മര്‍ദ്ദിച്ചപ്പോഴും ഇവര്‍ക്കെതിരെ നടപടി ഉണ്ടായില്ല. പകരം, പരാതി പറഞ്ഞ പോലീസ് ഓഫീസര്‍ക്കായിരുന്നു ശകാരം ഏല്‍ക്കേണ്ടിവന്നത്.

യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കാനെത്തുന്നവര്‍ ഇവരുടെ അടിമകളെപ്പോലെ ആയിരുന്നു. ആവശ്യപ്പെടുമ്പോഴൊക്കെ പിരിവ് കൊടുക്കണം. കോളേജില്‍ നിന്നു ടൂര്‍ പോകുന്നവര്‍ ഇവര്‍ക്ക് കൂടി ആര്‍ത്തുല്ലസിക്കാനും ധൂര്‍ത്തടിക്കാനുമുള്ള പണം പിരിവ് നല്‍കണം. കഴുത്തില്‍ സ്വര്‍ണ്ണമാല അണിഞ്ഞുവരുന്ന പെണ്‍കുട്ടികള്‍ ഇവര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും മാല ഊരി നല്‍കാന്‍ തയാറാകണം. അല്ലെങ്കില്‍ എന്തും സംഭവിക്കാം. മാല പണയം വയ്ക്കുകയാണെന്നാണ് വയ്പ്പ്. പക്ഷെ തിരിച്ചുകിട്ടാറില്ല.

തിരിച്ചു ചോദിച്ചാല്‍ പിന്നെ പരീക്ഷ എഴുതാനോ എഴുതിയാല്‍ ജയിക്കാന്‍ പോലുമോ കഴിഞ്ഞെന്നു വരികയില്ല. കാരണം പ്രിന്‍സിപ്പാളിനെക്കാള്‍ അധികാരമാണ് കോളേജില്‍ ഇവര്‍ക്കുണ്ടായിരുന്നത്.

 

Advertisment