Advertisment

വനിതാ മതിലിനായി ഭീഷണിയും ബലപ്രയോഗവും ! നടക്കുന്നത് കോടതിയലക്ഷ്യം ! സ്കൂളുകള്‍ക്കൊക്കെ ഉച്ചകഴിഞ്ഞ് അവധി - നടപടി വിവാദമാക്കി ചെന്നിത്തല 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  വനിതാ മതിലിന്‍റെ പേരില്‍ കേരളം കണ്ട ഏറ്റവും വലിയ അധികാര ദുര്‍വിനിയോഗമാണ് നടക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷ൦ രംഗത്ത്.

Advertisment

publive-image

വനിതാ മതിലിന്‍റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് മിക്ക സ്കൂളുകള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി നല്‍കുന്നതും ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ നിര്‍ബന്ധപൂര്‍വ്വം മതിലില്‍ പങ്കെടുപ്പിക്കുന്ന നീക്കം തുറന്നുകാട്ടാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.

publive-image

വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങളോ പണമൊ ചിലവഴിക്കുന്നില്ലെന്ന് കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയ സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്ന് സര്‍ക്കാരിനെ വെട്ടിലാക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം.

publive-image

കുടുംബശ്രീ, ആശാ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാണ് മതിലില്‍ പങ്കെടുപ്പിക്കുന്നതെന്ന ആക്ഷേപവുമായി ഇന്നുച്ചയ്ക്കും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്ത് വന്നിട്ടുണ്ട്.

publive-image

മതിലില്‍ വനിതകളെ പങ്കെടുപ്പിക്കാന്‍ ഭീഷണിയും ബലപ്രയോഗവും തുടരുകയാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. വനിതാ മതിലിന്‍റെ നടത്തിപ്പ് തന്നെ കോടതിയലക്ഷ്യമാണെന്നും ചെന്നിത്തല ആരോപിച്ചു.

publive-image

ഇതോടെ ഇന്ന് മതില്‍ യാഥാര്‍ത്ഥ്യമായി കഴിഞ്ഞും ഇത് സംബന്ധിച്ച വിവാദങ്ങള്‍ സര്‍ക്കാരിന് തലവേദനയായി തുടരുമെന്ന് ഉറപ്പായി.

Advertisment