Advertisment

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ മൂന്നേമുക്കാല്‍ വെള്ളിയാഴ്ച്ചകള്‍ കൊണ്ട് ഉണ്ടായതല്ല ഇന്ത്യ - തിരുവനന്തപുരം കോര്‍പറേഷന്‍ യോഗത്തില്‍ യുഡിഫ് വനിതാ കൗൺസിലര്‍ നടത്തിയ പ്രസംഗം വൈറലായി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര മന്ത്രിസഭയെയും നിശിതമായി വിമര്‍ശിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍ യോഗത്തില്‍ യുഡിഫ് കൗൺസിലര്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ വീഡിയോ വൈറലായി.

Advertisment

publive-image

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ മൂന്നേമുക്കാല്‍ വെള്ളിയാഴ്ച്ചകള്‍ കൊണ്ട് ഉണ്ടായതല്ല ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ വികസനമെന്ന് പറഞ്ഞ് യുഡിഫിന്‍റെ ആക്കുളം കൗൺസിലർ സിനിയുടെ പ്രസംഗം കത്തിക്കയറിയപ്പോള്‍ തടസ്സപ്പെടുത്താൻ നോക്കിയ ബിജെപി കൗൺസിലർമാരോട് ഉറച്ച സ്വരത്തില്‍ സിനി ചോദിച്ചു, “മോദിയെ പറഞ്ഞാലെന്താ മൂക്ക് ചെത്തുമോ?”.

ശബ്ദം ഉയര്‍ത്തിയും കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയും വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനാകില്ലെന്നും പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആരും തന്നെ വിമര്‍ശനത്തിന് അതീതരല്ലെന്നും സിനി ചൂണ്ടിക്കാട്ടി.

Advertisment