Advertisment

ഷാജി പാപ്പന്‍ സ്റ്റൈലില്‍ സദസ്സിനെ ഇളക്കി മറിച്ച് അമ്മയുടെയും മകന്‍റെയും തട്ടുപൊളിപ്പന്‍ ഡാന്‍സ്. ഈ അമ്മയെ പോലെ ഒരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്ന് പെണ്‍കുട്ടികള്‍

author-image
admin
New Update

സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ഒരു അമ്മയുടെയും മകന്റെയും ഷാജിപാപ്പൻ സ്റ്റൈൽ ഡാൻസ്. കാലിക്കറ്റ് ലയൺസ് ക്ലബ് ഇന്റർനാഷണൽ സംഘടിപ്പിച്ച സോൺ കോൺഫെറൻസിലാണ് സദസ്സിനെ ഇളക്കി മറിച്ച് ഈ അമ്മയും മകനും നൃത്തം ചെയ്തത്.

Advertisment

കാണികൾക്കിടയിൽ നിന്നും ഷാജിപ്പാപ്പന് സ്റ്റൈലിൽ കറുത്ത കണ്ണടയും ചുവപ്പും കറുപ്പും ചേർന്ന മുണ്ടും ഉടുത്തുകൊണ്ട് ഒരു യുവാവ് നടന്നു വന്നു. ഒപ്പം നൃത്ത ചുവടുകൾ തീർത്തുകൊണ്ട് ആ അമ്മയും. കറുത്ത കണ്ണടയും കറുത്ത ചുരിദാറുമിട്ടുകൊണ്ട് അമ്മയും ഷാജി പാപ്പന്‍ സ്റ്റൈലില്‍ തന്നെയാണ്.

നൃത്തം ചെയ്തു സദസ്സിലേക്ക് കയറുന്ന അമ്മയെയും മകനെയും കാണികൾ കൗതുകത്തോടെ നോക്കി. സ്റ്റേജിൽ കയറിയതോടെ അമ്മയും മകനും തട്ട് പൊളിപ്പൻ ഡാൻസ് തുടങ്ങി. ഇടക്കിടക്ക് ഡബ്‌സ്മാഷും മാറി മാറി വരുന്ന പാട്ടുകളും ഒക്കെയായി. ഒപ്പം അമ്മയുടെയും മകന്റെയും ഡാൻസും.

മകന്റെ നൃത്തം കിടിലൻ ആയിരുന്നു എങ്കിലും അമ്മക്കാണ് ആരാധകർ ഏറെയും. അതിൽ തന്നെ കൂടുതലും പെൺകുട്ടികൾ ആണ് എന്ന് എടുത്തു പറയട്ടെ. ഈ അമ്മയെ പോലെ ഒരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. വിഷു ദിനത്തിൽ യൂട്യൂബിൽ പങ്കുവച്ച ഈ വീഡിയോ അറുപതിനായിരത്തിലധികം പേരാണ് ഇതിനോടകം കണ്ടു കഴിഞ്ഞിരിക്കുന്നത്.

Advertisment