Advertisment

സമരത്തിനെതിരെ ജനരോക്ഷം ഉയര്‍ന്നതോടെ 'പ്രാര്‍ഥനാ സമരം' പിന്‍വലിക്കുന്നതിനുള്ള വഴികള്‍ തേടി വിമതര്‍. രാഷ്ട്രീയ നേതൃത്വത്തെ രംഗത്തിറക്കി. വ്യാജരേഖക്കേസ് പിന്‍വലിക്കണമെന്ന ഏക ആവശ്യത്തിലുറച്ച് വിമത വിഭാഗം 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത വൈദികരുടെ അനിശ്ചിതകാല സമരത്തിനെതിരെ വ്യാപകമായ ജനരോക്ഷം ഉയര്‍ന്നതോടെ സമരം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചില രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം വിമതര്‍ തേടിയിട്ടുണ്ട്.

Advertisment

സമരത്തിന്റെ ഭാഗമായി ഉന്നയിച്ച മറ്റെല്ലാ ആവശ്യങ്ങളും ഉപേക്ഷിച്ച് വ്യാജരേഖ കേസ് പിന്‍വലിക്കണമെന്ന ഏക ആവശ്യം മാത്രമാണ് വിമതര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്.

publive-image

എന്നാല്‍ വ്യാജരേഖ കേസ് പിന്‍വലിക്കാന്‍ സഭാ നേതൃത്വം തയാറല്ല. അത് സഭാ തലവനെ അട്ടിമറിയ്ക്കാനും കള്ളക്കേസില്‍ കുടുക്കി അപമാനിതനാക്കി ഇറക്കി വിടാനും ലക്‌ഷ്യം വച്ചുള്ളതായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും സഭാ നേതൃത്വം തയാറല്ല. വിശ്വാസികളുടെ ഭാഗത്ത് നിന്നും ഇതര മെത്രാന്മാരുടെ ഭാഗത്ത് നിന്നും സഭയിലെ 99 ശതമാനത്തിലേറെ വൈദികരുടെ ഭാഗത്ത് നിന്നുപോലും കേസ് പിന്‍വലിക്കുന്നതിനെതിരെ ശക്തമായ വികാരമാണ് ഉയര്‍ന്നുവരുന്നത്.

കേസില്‍ വിമതരുടെ തലതൊട്ടപ്പനായ ഉന്നതന്‍ കുടുങ്ങുമെന്ന അവസ്ഥ സംജാതമായതോടെയാണ് വിമതര്‍ കേസ് അട്ടിമറിക്കുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളുമായി രംഗത്തിറങ്ങിയത്. മറ്റ്‌ പല ആവശ്യങ്ങളും ഇവര്‍ പ്രത്യക്ഷത്തില്‍ ഉന്നയിക്കുന്നുണ്ടെങ്കിലും കേസ് പിന്‍വലിക്കുകയെന്നത് മാത്രമാണ് ഇവരുടെ യഥാര്‍ത്ഥ ആവശ്യം. എന്നാല്‍ സഭ ഇതിന് തയാറല്ല.

മാത്രമല്ല, സമരത്തിനിറങ്ങിയവര്‍ ഉള്‍പ്പെടെയുള്ള വിമത വൈദികര്‍ക്കെതിരെ കാനോനിക തലത്തിലുള്ള നടപടികള്‍ക്ക് നീക്കം തുടങ്ങി !

alanchery
Advertisment