മദ്യത്തിന്റെ വില ഇരട്ടിയാക്കി പകുതി വില വാങ്ങുന്നയാളുടെ ഭാര്യയുടെ അക്കൗണ്ടില്‍ ലഭ്യമാക്കുക – മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ കത്ത്

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, May 10, 2018

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ കത്തുകളില്‍ ഒന്നാണിത്. പാലായിൽ നിന്നും ഒരു സ്ത്രീ മുഖ്യമന്ത്രിക്ക് അയച്ച ഒരു കത്ത് എന്ന പേരില്‍ വൈറലായ കത്തിലെ ആവശ്യം മദ്യത്തിന്റെ വില ഇരട്ടിയാക്കുക, അതിന്റെ പകുതി വില വാങ്ങിക്കുന്നയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക എന്നതാണ്.

സംഭവം തമാശയാണെങ്കിലും കത്തില്‍ അല്പം കാര്യമില്ലാതില്ല എന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍.

കത്തിന്റെ പൂര്‍ണ്ണ രൂപം:

പാലായിൽ നിന്നും ഒരു സ്ത്രീ മുഖ്യമന്ത്രിക്ക് അയച്ച ഒരു കത്ത്

മദ്യത്തിന്റെ വില ഇരട്ടിയിൽ അധികമാക്കുക, മദ്യഷാപ്പുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കുക. മദ്യത്തിന്റെ പകുതി വില വാങ്ങിക്കുന്നയാളുടെ ഭാര്യയുടെ / അമ്മയുടെ അക്കൗണ്ടിലേക്ക് സബ്സിഡിയായി നിക്ഷേപിക്കുക (ഗ്യാസ് കണക്ഷന്റെ കാര്യം പോലെ)

ഗുണങ്ങൾ….

1. ഉപഭോഗം കറയും. എന്തുകൊണ്ടെന്നാൽ ലഹരിയുടെ അതേ അളവിൽ ഭാര്യമാരുടെ അക്കൗണ്ട് ബാലൻസും കൂടും

2. ഭാര്യമാർ ഭർത്താക്കൻമാരെ മദ്യപാനത്തിൽ നിന്ന് പിൻതിരിപ്പിക്കില്ല.

3. ഭർത്താക്കൻമാർ എത്ര കുടിച്ചു എന്ന് ഭാര്യയ്ക്ക് മനസിലാക്കാൻ പറ്റും.

4. ബാങ്കിൽ അക്കൗണ്ട് ഇല്ലാത്ത ഭാര്യമാർ ഉടൻ തുറക്കും

Note. ചിലപ്പോൾ പലരുടെയും ഭാര്യ മാർക്ക് income tax returns submit ചെയ്യേണ്ടി വരാം ശ്രദ്ധിക്കുക.

×