ജോലിക്കിടയിൽ വെറുതേ പാടി. വീഡിയോ കണ്ട് തേടിയെത്തിയത് ശങ്കർ മഹാദേവനും ഗോപി സുന്ദറും

ലിനോ ജോണ്‍ പാക്കില്‍
Saturday, June 30, 2018

ണ്ണി നൂറനാട് എന്ന ആലപ്പുഴക്കാരൻ ഗായകൻ ജോലിക്കിടയിൽ സാധാരണ പ്പോലെ കൂട്ടുകാർക്ക് വേണ്ടി പാടിയതാണ് ” ഉന്നേ കാണാതേ ഞാൻ ഇല്ലയേ ” എന്ന തമിഴ് സിനിമ ഗാനം, വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായപ്പോൾ കണ്ടിട്ട് അഭിനന്ദിക്കാൻ വിളിച്ചത് പാട്ടിന്റെ സംഗീത സംവിധായകൻ  ശങ്കർ മഹാദേവും, ഗോപി സുന്ദറും .

ഉണ്ണിയുടെ പാട്ടിന്റെ വീഡിയോ ,സംഗീത സംവിധായകൻ ഗോപി സുന്ദറാണ് ആദ്യം ഫേസ് ബുക്കിൽ തന്റെ പേജിൽ ഷേയർ ചെയ്ത ,ഈ ഗായകനേ ആരെങ്കിലും അറിയുമെങ്കിൽ പേരും , ഫോൺ നമ്പറും ആവശ്യപ്പെട്ട പോസ്റ്റിട്ടത്. കൂട്ടത്തിൽ പാടാൻ അവസരവും. അതി മനോഹരമായി പാടിയിരിക്കുന്ന ഈ ഗാനത്തിന് യാതൊരു ആർഭാടങ്ങളുമില്ല. ഹൃദയത്തിൽ നിന്ന് വരുന്ന വരികളും ശുദ്ധമായ സംഗീതവും മാത്രം.

നിരവധി സംവിധായകർ വീഡിയോ കണ്ട് ഇപ്പോൾ ഉണ്ണിയേ വിളിക്കുന്നുണ്ട്. ഗാനമേളകളിൽ പണ്ട് പാടിയിരുന്നെന്നും, അവസരങ്ങൾ കുറഞ്ഞപ്പോൾ ,മറ്റ് ജോലിയിലേക്ക് തിരിഞ്ഞതാണെന്നും ഉണ്ണി പറഞ്ഞു. ജീവിതത്തിന്റെ കഷ്ടപാടുകളിലും സംഗീതത്തേ ജീവനു തുല്യം സ്നേഹിക്കുന്ന ഉണ്ണി നൂറനാട് ,സമൂഹത്തിന് വലിയൊരു പ്രചോദനമാണ്.

×