Advertisment

കേരളാ കോൺഗ്രസ് എം - ജോസ് വിഭാഗത്തിലെ വി ടി ജോസഫ് ചേർത്തല നഗരസഭാ ചെയർമാൻ

author-image
admin
New Update

ചേർത്തല:  നഗരസഭ ചെയർമാനായി കേരളാ കോൺഗ്രസ് (എം - ജോസ്) വിഭാഗത്തിലെ വി ടി ജോസഫിനെ തെരഞ്ഞെടുത്തു.

Advertisment

publive-image

സി പി എമ്മിലെ എൻ ആർ ബാബുരാജിനെ 14 നെതിരെ 19 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ബി ജെ പിയുടെ 2 അംഗങ്ങളും തിരഞ്ഞെടുപ്പിൽ വിട്ടുനിന്നു. സ്വതന്ത്ര അംഗം പി ജ്യോതിമോൾ യു ഡി എഫിനെ പിന്തുണച്ചു.

publive-image

കോൺഗ്രസ് 16, കേരള കോൺഗ്രസ് (എം - ജോസ്) 2, സി പി എം 10, സി പി ഐ 3, കോൺഗ്രസ് (എസ്) 1, ബി ജെ പി 2, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില.

publive-image

യു ഡി എഫിലെ മുൻധാരണ പ്രകാരം കോൺഗ്രസ് അംഗം പി ഉണ്ണികൃഷ്ണൻ ചെയർമാൻ പദവി രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി വിനുമായിരുന്നു വരണാധികാരി.

കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും യു ഡി എഫ് ജില്ലാ കൺവീനറുമായ വി ടി ജോസഫ് ചേർത്തല നഗരസഭ 2 -)൦ വാർഡ് കൗൺസിലറാണ്.

publive-image

നഗരസഭ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വി ടി ജോസഫ് പാലായിൽ കെ എം മാണിയുടെ വസതിയിലെത്തുകയും പാലാ കത്തീഡ്രൽ പള്ളിയിലെ സെമിത്തേരിയിലെത്തി കെ.എം.മാണിയുടെ കല്ലറയിൽ പൂക്കളർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

 

Advertisment