Advertisment

''മഴ നനയാം, മഞ്ഞില്‍ നടക്കാം'' - സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വയനാട് ചുരത്തില്‍ പ്രകൃതി പഠന മഴയാത്രയില്‍ പങ്കെടുക്കാം

author-image
admin
Updated On
New Update

വിദ്യാലയ പരിസ്ഥിതി ക്ലബ്ബുകള്‍, വിവിധ പരിസ്ഥിതി സംഘടനകള്‍ എന്നിവയുമായി ചേര്‍ന്ന് കേരള പ്രകൃതി സംരക്ഷണ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വയനാട് ചുരത്തില്‍ പ്രകൃതി പഠന മഴയാത്ര.

Advertisment

publive-image

<വയനാട് ചുരം മഴ യാത്രയുടെ പതിനാലാം വാർഷികാഘോഷത്തിന് വയനാട് ജില്ലാ തല ലോഗോ പ്രകാശനം കലക്ടർ അജയകുമാർ നിർവഹിക്കുന്നു>

പതിനാലാം വാര്‍ഷികം 2019 ആഗസ്ത് 10 ശനിയാഴ്ച

ലക്കിടിയിലെ വയനാട് ഗെയിറ്റില്‍നിന്ന് താഴെ 9 ഹെയര്‍പിന്‍ വളവുകളുള്ള റോഡിലൂടെ നടന്നിറങ്ങി വയനാട് ചുരത്തിലെ മനം കുളിര്‍പ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങള്‍ കാണാന്‍ ഒരു അസുലഭ അവസരം! മഴക്കാടുകളുടെ പശ്ചാത്തലത്തില്‍ മഴമേഘങ്ങളുടെ വിന്യാസം കണ്ടാസ്വദിക്കാം. പശ്ചിമഘട്ട മലനിരകളുടെ ചെരിവുകള്‍ വ്യത്യസ്ഥ കോണുകളില്‍ നിന്ന് നോക്കിക്കാണാം.

കുത്തിയൊഴുകി വീഴുന്ന നിരവധി നീര്‍ച്ചാലുകളുടെ പാല്‍ക്കാഴ്ച കണ്ടുകൊണ്ട് നടക്കാം. മഞ്ഞും കോടയും മഴയും തണുപ്പും അനുഭവിച്ചുകൊണ്ട് നൂറു കണക്കിന് സ്‌കൂളുകളില്‍നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളോടൊപ്പം ഒരു മഴക്കാലയാത്ര; 'മഴയാത്ര'; പ്രകൃതി അനുഭവയാത്ര.

ഈ പ്രകൃതിപഠന സംഗമം 2006 ലാണ് ആരംഭിച്ചത്. അന്നത്തെ കേരള വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം നിര്‍വഹിച്ചു. പങ്കാളിത്തം ഓരോ വര്‍ഷവും കൂടിക്കൂടി വന്നുകൊണ്ടിരിക്കുന്നു. ലോകത്തില്‍ പ്രകൃതിവിഷയത്തില്‍ പ്രതിവര്‍ഷം നടക്കുന്ന ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഗമമായി ഈ പ്രകൃതി ബോധവല്‍ക്കരണ ദൗത്യം വളര്‍ന്നുവരികയാണ്. പരിസ്ഥിതിസംഘടനകളുടെ സംഗമരംഗം കൂടിയാണിത്.

പരിപാടികളും നിര്‍ദ്ദേശങ്ങളും

- രാവിലെ 9.30 ന് വയനാട്ടിലെ ലക്കിടിയില്‍ എത്തിച്ചേരണം; വയനാട് ഗെയ്റ്റിനടുത്ത് ബസ്സിറങ്ങുക

- 9.30 മുതല്‍ രജിസ്‌ട്രേഷന്‍ : വിദ്യാര്‍ത്ഥികളുടെയും കൂടെവരുന്ന അദ്ധ്യാപകരുടെയും പേരുകള്‍ ടൈപ്പ് ചെയ്ത് കൊണ്ടുവരണം. അദ്ധ്യാപകരുടെ ഫോണ്‍ നമ്പര്‍ ചേര്‍ക്കണം. പ്രധാന അദ്ധ്യാപകന്റെ പേര്, ഒപ്പ്, സ്‌കൂള്‍ സീല്‍ എന്നിവ ഉണ്ടായിരിക്കണം.

- 10.30 ന് ഉദ്ഘാടനവും കലാ അവതരണങ്ങളും, പ്രശ്‌നോത്തരി വിജയികള്‍ക്ക് ഉപഹാരസമര്‍പ്പണവും.

- 11.30 ന് പ്രകൃതി ദര്‍ശന യാത്ര ആരംഭിക്കുന്നു.

- പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഉച്ചഭാഷിണി ഘടിപ്പിച്ച ജീപ്പില്‍ യാത്രയോടൊപ്പം സഞ്ചരിച്ച് പ്രകൃതി

പാഠങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും.

- യാത്ര ആരംഭിച്ച് രണ്ട് മണിക്കൂര്‍ ആകുമ്പോള്‍ എവിടെ എത്തുന്നുവോ അവിടെ വെച്ച് യാത്ര സമാപിക്കും.

- വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും Nature Awareness Certificates വിതരണം ചെയ്യുന്നതാണ്.

- ചുരം സംരക്ഷണസമിതി പ്രവര്‍ത്തകര്‍ വളണ്ടിയര്‍മാര്‍ ആയിരിക്കും അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഒറ്റ വരിയായി നീങ്ങണം.

- സ്‌കൂളുകള്‍ക്ക് പരിസ്ഥിതി സന്ദേശ ഡിസ്‌പ്ലേക്ക് മത്സരം ഉണ്ട്. ജലവും ഊര്‍ജ്ജവും പരിസര ശുചിത്വവുമായിരിക്കണം തീം.

- ഭക്ഷണം ഇലയില്‍ പൊതിഞ്ഞു കൊണ്ടു വരണം. ചുരത്തിലെ ജീവികള്‍ക്ക് ഭക്ഷണം നല്‍കരുത്.

- പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പാടില്ല. തുണി, പ്രകൃതിദത്ത വസ്തുക്കള്‍കൊണ്ട് കുത്തനെ ഉള്ള സ്‌കൂള്‍ ബാനര്‍ കരുതണം. (ഒരാള്‍ക്ക് മാത്രം പിടിച്ചു നടക്കാന്‍ പറ്റുന്ന വലിപ്പത്തില്‍)

- കുട കരുതണം: റെയിന്‍കോട്ട് ഉണ്ടെങ്കില്‍ നന്നായിരിക്കും.

പങ്കെടുക്കുന്ന സംഘടനകള്‍ : ദര്‍ശനം സാംസ്‌കാരികവേദി, യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കേരള ശാസ്ത്ര സാഹിത്യ പരിഷത്, പ്രകൃതി സംരക്ഷണ സമിതി, പരിസ്ഥിതി സംരക്ഷണ സമിതി, ഗ്രീന്‍ ഹോപ് സൊസൈറ്റി, കെയര്‍ നേച്ചര്‍, പ്രകൃതി സംരക്ഷണവേദി, കേരള നദീസംരക്ഷണ സമിതി, ഗ്രീന്‍ പീസ്, ചുരം സംരക്ഷണസമിതി, ജൈവ സംരക്ഷണ സമിതി, സേവ്, ഫ്രന്റ്‌സ് ഓഫ് നേച്ചര്‍, വിദ്യാലയ പരിസ്ഥിതി ക്ലബ്ബുകള്‍.

സഹകരണം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (KSCSTE), എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള (EMC), പൊതുവിദ്യാഭ്യാസം, വനം, പോലീസ്, ആരോഗ്യം, ഫയര്‍ & റസ്‌ക്യൂ എന്നീ വകുപ്പുകള്‍, പുതുപ്പാടി-വൈത്തിരി ഗ്രാമപഞ്ചായത്തുകള്‍, ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്.

പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ :

സി.ജയരാജന്‍, കോ-ഓര്‍ഡിനേറ്റര്‍, നാഷണല്‍ ഗ്രീന്‍ കോര്‍ വയനാട് ജില്ല ങീയ: 9496344025

എം.എ. ജോണ്‍സണ്‍, സെക്രട്ടറി, ദര്‍ശനം സാംസ്‌കാരിക വേദി, കോഴിക്കോട് ങീയ: 9745030398

കെ.പി.യു. അലി, കോ-ഓര്‍ഡിനേറ്റര്‍, നാഷണല്‍ ഗ്രീന്‍ കോര്‍, താമരശ്ശേരി വിദ്യാഭ്യാസജില്ല, ങീയ: 9447446127

രമേഷ് ബാബു പി., കോ-ഓര്‍ഡിനേറ്റര്‍, നാഷണല്‍ ഗ്രീന്‍ കോര്‍, കോഴിക്കോട് വിദ്യാഭ്യാസജില്ല, ങീയ: 9497332823

Advertisment