Advertisment

പ്രളയം കവർന്ന വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് പുതുവർണ്ണം ചാലിച്ച് എം.എസ്‌.എഫ്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

നിലമ്പൂർ:   പ്രളയം നാശം വിതച്ച നിലമ്പൂരിലെയും വായനാട്ടിലേയും വിദ്യാർത്ഥികൾക് എം.എസ്.എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അക്ഷരസമ്മാനം നൽകി. എം.എസ്.എഫ് തൃശൂർ ജില്ലാ കമ്മിറ്റി രൂപം നൽകിയ റീഫിൽ സ്‌കൂൾ കിറ്റ് ചലഞ്ചിലൂടെ ശേഖരിച്ച സ്‌കൂൾ കിറ്റുകളാണ് വിതരണ നൽകിയത്.

Advertisment

publive-image

നിലമ്പൂരിൽ പോത്തുകല്ല് ‌എ.കെ.എം.എം LP സ്‌കൂളിൽ എം.എസ്.എഫ് ദേശിയ പ്രസിഡന്റ് ടി.പി.അഷ്‌റഫലി സ്‌കൂൾ പ്രധാനധ്യാപികക്ക് കിറ്റുകൾ കൈമാറി ഉദഘാടനം നിർവഹിച്ചു. എം എസ് എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലീം, എം.എസ്‌.എഫ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് സാജിദ് എന്നിവർ പങ്കെടുത്തു.

publive-image

വയനാട്ടിൽ പനമരം പഞ്ചായത്തിലെ കീഞ്ഞകടവ് പ്രദേശത്ത് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രെട്ടറി നവാസ് എം.പി. സ്‌കൂൾ കിറ്റുകൾ വിദ്യാർത്ഥികൾക്ക് കൈമാറി. എം.എസ്.എഫ് വയനാട് ജില്ലാ പ്രസിഡന്റ് പി പി ഷൈജൽ,ജനറൽ സെക്രട്ടറി റമീസ് വയനാട് എന്നിവർ പങ്കെടുത്തു.

തൃശൂർ ജില്ലാ എം എസ് എഫ് പ്രസിഡന്റ് അൽറെസിൻ ,ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ ഭാരവാഹികളായ ജുനൈസ് സി പി ,ഷഫീക് ആസിം ,ഫഈസ് മുഹമ്മദ്,സ്വാലിഹ് ഗുരുവായൂർ, അൻസിഫ് എന്നിവർ നേതൃത്വം നൽകി.

Advertisment