Advertisment

കെപിഎസി ലളിതയുടെ പരാമര്‍ശം സ്ത്രീവിരുദ്ധം: കെപിഎസി ലളിതയ്ക്കെതിരെ ആഞ്ഞടിച്ച് എം സി ജോസഫൈന്‍ 

New Update

കൊച്ചി: ഡബ്ല്യു സി സിയ്ക്ക് പരസ്യ പിന്തുണയുമായി വനിതാ കമ്മീഷന്‍ രംഗത്ത്.  ഡബ്ല്യു സി സിയെ വിമര്‍ശിച്ച സംഗീത നാടക അക്കാദമി അധ്യക്ഷ കൂടിയായ കെ പി എ സി ലളിതയ്ക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ഇന്ന് രംഗത്തെത്തി.

Advertisment

publive-image

നടിമാര്‍ക്കെതിരെയുള്ള കെ പി എ സി ലളിതയുടെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമെന്നാണ് ജോസഫൈന്‍ പറഞ്ഞത്. ലളിത പീഡനത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണെന്നും ജോസഫൈന്‍ പ്രതികരിച്ചു. ഡബ്ല്യു സി സി അമ്മ തര്‍ക്കത്തില്‍ മാപ്പ് പറയേണ്ടത് നടിമാരല്ല. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കേണ്ട അമ്മ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. നടിമാര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച് വനിതാ കമ്മീഷന്‍ അന്വേഷിക്കുമെന്നും എം സി ജോസഫൈന്‍ പറഞ്ഞു.

 

Advertisment