Advertisment

പൗരത്വ രജിസ്റ്ററില്‍ 19 ലക്ഷം പേർ ഒഴിവാക്കിയത് വംശീയ ഉന്മൂലനത്തിന്: വെല്‍ഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  അസമില്‍ പൌരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷത്തിലധികം പേരെ ഒഴിവാക്കിയത് വംശീയ ഉന്മൂലനത്തിനായുള്ള സംഘ്പരിവാർ നീക്കങ്ങളുടെ ഭാഗമാണെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. തീവ്ര ദേശീയ വികാരത്തെ ഉദ്ദീപിപ്പിച്ച് ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുക എന്ന ആർ.എസ്.എസ് അജണ്ട ഭരണ പിന്‍ബലത്തില്‍ നടപ്പാക്കുകയാണ് സർക്കാർ.

ഇന്ത്യയില്‍ ജനിച്ചു വളർന്നവരെയാണ് ലോകത്തെങ്ങും പൌരന്മാരല്ലാത്ത അഭയാർത്ഥികളാക്കി മാറ്റുന്നത്. ഇത് രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷക്കും അപകടം ചെയ്യും. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ നേടിയ, മുപ്പത് വർഷം രാജ്യത്തിന് വേണ്ടി സൈനിക സേവനം നടത്തിയ മുഹമ്മദ് സനാവുള്ള അടക്കം ഈ നാടിന് വേണ്ടി ജീവിക്കുന്നവരാണ് ഇനി നിരാലംബരാകുന്നത്.

പൌരത്വം നഷ്ടപ്പെടുന്നതോടെ നിലവിലെ അവരുടെ ഭൂമിയടക്കമാണ് നഷ്ടമാകുന്നത്. വംശീയ പീഢനത്തിന്‍റെ പുതിയ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളാണ് ഇനി അസമിലുണ്ടാകുക. രാജ്യത്തെ ജനതയൊന്നടങ്കം സർക്കാറിന്‍ വംശീയ ഉന്മൂലന നടപടികള്‍ക്കെതിരെ കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Advertisment