Advertisment

മഅ്ദനിയുടെ ചികിത്സക്കായി കേരള സർക്കാർ അടിയന്തിരമായി ഇടപെടണം - വെൽഫെയർ പാർട്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  ആരോഗ്യനില അത്യന്തം ഗുരുതരമായ അബ്ദുൽ നാസർ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

Advertisment

നിലവിലെ കർശന ജാമ്യ വ്യവസ്ഥ മൂലം ബാംഗ്ലൂർ വിട്ട് പുറത്ത് പോകാനാവില്ല. നാല് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കാമെന്ന് 2013ല്‍ കർണാടക സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പ് നൽകിയതായിരുന്നു.

കേസ് വിചാരണ വൈകിപ്പിക്കാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നു. ഇത് കോടതിയലക്ഷ്യമാണ്. ഇക്കാര്യത്തിൽ കേരള സർക്കാർ നിയമപരമായ നടപടിക്ക് സാധ്യത ആരായണം. ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽക്കാൻ കേരള നിയമസഭ പ്രമേയം പാസാക്കണം.

കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികൾക്ക് ഇക്കാര്യത്തിൽ ബാധ്യതയുണ്ട്. വിദേശത്ത് ജയിലിലടക്കപ്പെട്ട എൻ.ഡി.എ മുന്നണി നേതാവിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെട്ട് ജയിലിലായ ദിവസം തന്നെ ഇടപെട്ട കേരള മുഖ്യമന്ത്രി സ്വന്തം രാജ്യത്തായിട്ടും മഅ്ദനിയുടെ ചികിത്സക്കായി ഇടപെടാതിരിക്കുന്നത് അധാർമികമാണ്.

നിരപരാധിയായിട്ടും 20 വർഷക്കാലം കോയമ്പത്തൂരിലും ബാംഗ്ലൂരിലുമായി വിചാരണ തടവുകാരനായി പീഡിപ്പിക്കപ്പെട്ട മഅ്ദനിക്ക് ഇനിയെങ്കിലും നീതി ലഭിക്കാൻ കേരള സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹത്തിന്റെ ചികിത്സാ ചിലവുകൾ സർക്കാർ വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment