Advertisment

യൂണിവൈ പ്രവര്‍ത്തനങ്ങള്‍ ജസ്റ്റിസ്‌ സിറിയക്ക്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  നീതി നിഷേധിക്കപ്പെടുന്നു എന്ന്‌ തോന്നിയാല്‍ പോലും അക്രമത്തിനു തുനിയാതെ, സഹനത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുകയാണ്‌ മതങ്ങളുടെ യഥാര്‍ത്ഥ ദൗത്യമെന്ന്‌ മുന്‍ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ അഭിപ്രായപ്പെട്ടു.

Advertisment

വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ നിയമവാഴ്‌ചയെ വെല്ലുവിളിക്കുന്നത്‌ ശരിയല്ല. തിരുവനന്തപുരം വൈ.എം.സി.എ യിലെ യൂണി-വൈ പ്രവര്‍ത്തനങ്ങളുടെയും, യുവജന-വനിതാ ശാക്തീകരണപരിപാടികളുടെയും ഉദ്‌ഘാടനം നിര്‍വ്വഹിച്ചതിനു ശേഷം 'മതേതര ഭാരതത്തില്‍ മതങ്ങളുടെ ദൗത്യം ഇന്ന്‌' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

publive-image

മതവികാരം ചൂഷണം ചെയ്‌തിട്ടില്ലാത്ത ഒരു രാഷ്‌ട്രീയ കക്ഷിയുമില്ല. ഇതിനെതിരെ യഥാര്‍ത്ഥ മതവിശ്വാസികള്‍ ജാഗരൂകരായില്ലെങ്കില്‍ മതേതരത്വം നിലനില്‍ക്കില്ലെന്ന്‌ ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ പറഞ്ഞു.

ഒരു യഥാര്‍ത്ഥ മതവിശ്വാസി നല്ലൊരു മതേതര വാദിയായിരിക്കും. നിലയ്‌ക്കലില്‍ ക്രൈസ്‌തവ ദേവാലയം നിര്‍മ്മിക്കുന്നത്‌, ഹൈന്ദവ സഹോദരങ്ങളുടെ വികാരം മാനിച്ച്‌, അയ്യപ്പന്റെ പൂങ്കാവനത്തിന്‌ പുറത്ത്‌ മതി എന്ന്‌ ക്രൈസ്‌തവ മതമേലദ്ധ്യക്ഷന്‍മാര്‍ തീരുമാനിച്ചത്‌ മതേതരമനോഭാവത്തിന്‌ നല്ലൊരു ഉദാഹരണമായിരുന്നു എന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യസ്‌നേഹത്തിന്റെ കുത്തക ഒരു മതത്തിനും അവകാശപ്പെടാനാകില്ല ചാരപ്രവര്‍ത്തന ത്തിലും രാജ്യദ്രോഹപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ളവരില്‍ എല്ലാ മതവിഭാഗക്കാരും ഉണ്ട്‌. എതാനും വ്യക്തികളുടെ ദുഷ്‌പ്രവൃത്തികളുടെ പേരില്‍ ഒരു മതവിഭാഗത്തെ മുഴുവന്‍ സംശയ ദൃഷ്‌ടിയോടെ കാണുന്നത്‌ ശരിയല്ല.

ഭരണഘടന ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പ്‌ നല്‌കിയിട്ടുള്ളത്‌ മതേതരത്വത്തിന്‌ വിരുദ്ധ മല്ലെന്ന്‌ ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ പറഞ്ഞു. വൈ.എം.സി.എ പ്രസിഡന്റ്‌ കെ.വി തോമസ്‌ അദ്ധ്യക്ഷത വഹിച്ചു.

യൂണി-വൈ, യൂത്ത്‌ ആന്റ്‌ വിമന്‍ എംപവര്‍മെന്റ്‌ കമ്മിറ്റി ചെയര്‍മാന്‍ ജയിംസ്‌ ജോസഫ്‌ ആമുഖ ഭാഷണം നടത്തി. യൂണി-വൈ കണ്‍വീനര്‍ സി.പി ട്വിങ്കിള്‍ സ്വാഗതവും, വൈ.എം.സി.എ ജനറല്‍ സെക്രട്ടറി ഷാജി ജെയിംസ്‌ കൃതജ്ഞതയും പറഞ്ഞു.

Advertisment