Advertisment

യൂണി വൈ പ്രഭാഷണ പരമ്പര ശനിയാഴ്‌ച കാര്‍ഡിനല്‍ ക്ലീമിസ്‌ കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെയ്യും

New Update

തിരുവനന്തപുരം:  വൈ.എം.സി.എ.യില്‍ പ്രവര്‍ത്തിക്കുന്ന കോളേജ്‌ വിദ്യാര്‍ത്ഥികളുടെ വേദിയായ യൂണി-വൈ, കേരളത്തെ അടുത്തറിയുക എന്ന പ്രമേയത്തെ ആസ്‌പദമാക്കി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം കാര്‍ഡിനല്‍ ക്ലീമിസ്‌ കാതോലിക്കാ ബാവ ആറാം തീയതി ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ വൈ.എം.സി.എ., പി.കെ. കോരുത്‌ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും.

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തെക്കുറിച്ച്‌ ചെറിയാന്‍ ഫിലിപ്പ്‌ പ്രഥമ പ്രഭാഷണം നടത്തും. ജോസ്‌ ചന്ദനപ്പള്ളി രചിച്ച കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ എന്ന ഗ്രന്ഥം ഡോ. ജോര്‍ജ്ജ്‌ ഓണക്കൂറിന്‌ നല്‍കി കാത്തോലിക്കാ ബാവ പ്രകാശനം ചെയ്യും.

Advertisment