Advertisment

ശബരിമല പ്രവേശനത്തിന് അന്ധവിശ്വസികളും, ദുർ നടപ്പുകാരും ആയ സ്ത്രികൾക്ക് പോലീസ് സംരക്ഷണം നൽകുന്നത് അപമാനം: യൂത്ത് ഫ്രണ്ട് (എം)

New Update

കോട്ടയം:  ശബരി മല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ തിടുക്കം കാണിക്കുന്ന സംസ്ഥാന സർക്കാർ ആതുരസേവന രഗത്ത് ജോലി ചെയ്യുന്ന നേഴ്സ്മാർക്ക് ഉപജീവനത്തിനായി സുപ്രീം കോടതി വിധിച്ച മിനിമം വേതനം ലഭിക്കാനുള്ള വിധി നടപ്പാക്കാൻ ശ്രമിക്കാതെ ശബരിമലയിൽ കോടതി വിധിയുടെ പേരിൽ കലാപം സൃഷ്ടിക്കാനണ് ശ്രമിക്കുന്നത് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

Advertisment

publive-image

ശബരിമല കോടതി വിധി വന്നപ്പോൾ തന്നെ മുഖ്യമന്ത്രിയും, CPM നേതൃത്വവും എന്ത് വില കൊടുത്തും വിധി നടപ്പാക്കും എന്ന് പ്രസ്ഥാവന ഇറക്കി വിശ്വസികളെ പ്രകോപിപ്പിച്ചിരിക്കുകയാണെന്നും ഇനി എങ്കിലും സമവായത്തിന്റെയും, സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാർ തയാറാകണമെന്നും, വിശ്വസ സമൂഹത്തിനെതിരെ നടത്തി വരുന്ന പോലിസ് അഴിഞ്ഞാട്ടം അവസാനിപ്പിക്കണം എന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

വിശ്വസികളായ ഒരു സ്തീകളും ശബരിമലയിൽ പ്രവേശിക്കാൻ ശ്രമം നടത്തില്ല എന്നും, പരിപാവനമായ ശബരിമലയെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന അന്ധവിശ്വസികളും, ദുർനടപ്പുകാരും ആയ സ്ത്രീകൾക്ക് മലകയറാൻ പോലീസ് സംരക്ഷണം കൊടുക്കുന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും സജി കുറ്റപ്പെടുത്തി.

Advertisment