Advertisment

പെട്രോൾ, ഡീസൽ വില കുറയ്ക്കണം എന്നാവശ്യപ്പെട്ട് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികൾ ഇരുപത്തിനാല് മണിക്കൂർ ഉപവസിക്കുന്നു

New Update

കോട്ടയം:  കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ അടിച്ചേൽപ്പിച്ച പെട്രോൾ, ഡീസൽ വില വർദ്ധനവിൽ നിന്നും, പ്രളയ ദുരിതത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തെ മോചിപ്പിക്കണമെന്നും, മുൻ ധനമന്ത്രിയും കേരളാ കോൺഗ്രസ് ചെയർമാനും ആയ കെ. എം.മാണി സംസ്ഥാനത്തിന് ടാക്സ് ഇനത്തിൽ ലഭിക്കുന്ന ആധികവരുമാനം ഒഴിവാക്കിയത് പോലെ കേരള സർക്കാരും മാതൃക കാട്ടണം എന്ന് ആവശ്യപ്പെട്ടും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ ടാക്സ് ഒഴിവാക്കാൻ തിരുമാനിച്ചിട്ടും, ബി ജെ പി, സി പി എം തർക്കത്തിന്റെ പേരിൽ കേരളം ടാക്സ് ഒഴിവാക്കില്ല എന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പിടിവാശി അവസാനിപ്പിക്കാൻ അദ്ധേഹത്തിന് സൽബുദ്ധി തോന്നിക്കുന്നതിനും വേണ്ടി ഒക്ടോബർ 16 ചെവ്വാഴ്ച്ച 10 AM മുതൽ 17 ബുധനാഴ്ച്ച 10 AM വരെ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ തിരുവന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ യൂത്ത്ഫ്രണ്ട് ഭാരവാഹികൾ 24 മണിക്കൂർ ഉപവസിക്കുന്നു.

publive-image

16ന് പാർട്ടി ചെയർമാൻ കെ.എം.മാണി എം എല്‍ എ ഉദ്ഘാടനം ചെയ്യും, പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി.മുഖ്യ പ്രസംഗം നടത്തും, സമാപന സമ്മേളനം ഉദ്ഘാടനം 17ന് 10 AMന് പാർട്ടി വർക്കിങ്ങ് ചെയർമാൻ പി ജെ ജോസഫ് എം എല്‍ എ നിർവ്വഹിക്കും, എം എല്‍ എമാർ , പാർട്ടി, യൂത്ത്ഫ്രണ്ട് സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും എന്ന് കോട്ടയത്ത് നടന്ന പത്ര സമ്മേളനത്തിൽ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ, കോട്ടയം ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment