Advertisment

കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഏ​പ്രി​ൽ അ​വ​സാ​നം നടക്കുമെന്ന് സൂചന; ജൂ​ണ്‍ ഒ​ന്നി​നു മു​മ്പാ​യി പു​തി​യ നി​യ​മ​സ​ഭ നി​ല​വി​ല്‍ ?

New Update

ഡ​ല്‍​ഹി: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഏ​പ്രി​ൽ അ​വ​സാ​നം നടക്കുമെന്ന് സൂചന. മേ​യ് നാ​ലു മു​ത​ൽ 14 വ​രെ സി​ബി​എ​സി​ഇ പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ അ​തി​നു​മു​മ്പ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന.

Advertisment

publive-image

ഏ​പ്രി​ല്‍ നാ​ലി​ന് ഈ​സ്റ്റ​റി​നും 14ന് ​വി​ഷു​വി​നും ഇ​ട​യി​ലാ​യി കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ക​യാ​ണു ന​ല്ല​തെ​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശി​പാ​ര്‍​ശ ചെ​യ്തേ​ക്കും. നി​ല​വി​ലെ 14-ാം നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ജൂ​ണ്‍ ഒ​ന്നി​നാ​ണ് അ​വ​സാ​നി​ക്കു​ക. അ​തി​നാ​ല്‍ ജൂ​ണ്‍ ഒ​ന്നി​നു മു​മ്പാ​യി പു​തി​യ നി​യ​മ​സ​ഭ നി​ല​വി​ല്‍ വ​ര​ത്ത​ക്ക വി​ധ​ത്തി​ലാ​കും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക.

കേ​ര​ള​ത്തി​നു പു​റ​മെ ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, പ​ശ്ചി​മ ബം​ഗാ​ള്‍, ആ​സാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ഏ​പ്രി​ല്‍ അ​വ​സാ​ന​മോ മേ​യ് ആ​ദ്യ​മോ ആ​യി ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി വ​രു​ക​യാ​ണ്. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ഖ്യാ​പ​നം ഒ​രു​മി​ച്ച് ഫെ​ബ്രു​വ​രി അ​വ​സാ​ന​മോ മാ​ര്‍​ച്ച് ആ​ദ്യ​മോ ഉ​ണ്ടാ​യേ​ക്കും.

kerala niyamasabha election
Advertisment