Advertisment

നൊ റെസ്റ്റ് ഇന്‍ ദി കിങ്ഡം

author-image
admin
New Update

വ്യത്യസ്തയുടെ പുതിയൊരു അവതരണവുമായാണ് ബാഗ്ലൂരിലെ സാന്റ്‌ബോക്‌സ് കളക്ടീവ് ഇറ്റ്ഫോക്കില്‍ ഇത്തവണ അരങ്ങേറിയത്. തിരക്കഥ, സംവിധാനം,അവതരണം എന്നി മേഖലകളിൽ തന്റേതായ മികച്ച പ്രകടനമാണ് ദീപിക അരവിന്ദ് കാണികള്‍ക്കായി ഒരുക്കിയത്.

Advertisment

തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ സമൂഹത്തിന്റെ അവസ്ഥകള്‍ നാടകം എന്ന മാധ്യമത്തിലൂടെ തുറന്നു കാട്ടുകയായിരുന്നു ദീപിക. ജനിച്ച നാള്‍ മുതല്‍ പുരുഷനെ നോക്കി കണ്ട രീതി അവർ പറയുന്നുണ്ട്.

publive-image

പുരുഷന്റെ ശാരിരീക വളർച്ച കണ്ടും തലപ്പാവിന്റെ പ്രൗഢി കണ്ടും ചെറുപ്പത്തില്‍ അന്ധാളിച്ചു നിന്നപ്പോള്‍ ആ രീതിയിലേക്ക് എങ്ങനെ എത്തിച്ചേരാന്‍ സാധിക്കുമെന്ന് അവർ ഒരുപാട്‌ ചിന്തിച്ചിരുന്നു.

കാലം പിന്നിട്ട് പോകുംതോറും സ്ത്രീയോടുള്ള പുരുഷന്റെ സമീപനം താന്‍ എങ്ങനെയൊക്കെ അനുഭവിച്ചുവെന്ന് സംസാരത്തിലൂടെയും ആംഗ്യത്തിലൂടെയും തുറന്നു കാട്ടുകയായിരുന്നു അവർ.

ബാംഗ്ലൂര്‍ ഒരു വികാരമാണ്. അവിടെ ഒരു സ്ത്രീ അവളുടെതായ താല്‍പര്യങ്ങളില്‍ ജീവിച്ചു പോകുന്നു. പക്ഷേ സമൂഹത്തിലെ പല അവജ്ഞ കണ്ണുകള്‍ അവളെ വട്ടംചുറ്റുന്നുണ്ട്. സാമൂഹ്യ കാര്യങ്ങൾ കൂടുതൽ ചർച്ച ചെയ്യുന്നത് കൊണ്ടുതന്നെ വിവാഹ ചടങ്ങുകള്‍ പോലുള്ള പരിപാടികളില്‍ പങ്കെടുക്കാൻ അവർ ഇഷ്ടപ്പെട്ടിരുന്നില്ല.

എന്നാൽ ഒരു ചടങ്ങില്‍വെച്ചു കണ്ട രാഹുല്‍ എന്ന വ്യക്തിയുമായി ഇഷ്ടത്തിലായ അവർ സ്ത്രീകളോടുള്ള പുരുഷന്റെ സമീപനം എങ്ങനെയൊക്കെയാണെന്നു മനസ്സിലാക്കുന്നു. സ്ത്രീ ദുര്‍ബലയാണെന്ന ചിന്തയില്‍ അവര്‍ക്കായിയൊരു സംരക്ഷണ മനോഭാവം പുരുഷൻ കൊണ്ടു നടക്കുന്നുണ്ട്.

ആ വികാരം വളര്‍ത്തുന്നത് കൊണ്ടുതന്നെ അവളുടെ പ്രതികരണങ്ങളെ അയാൾ പൂച്ചയുടെ പ്രകടനമായി കാണുന്നു. പിന്നീട് നാടകം പുരോഗതിക്കുമ്പോൾ, സ്ത്രീയുടെ വികാരങ്ങളെ ഒരു പൂച്ചയുടെ വികാരത്തില്‍ ആംഗ്യങ്ങളിലൂടെ അവതരിപ്പിക്കുകയായിരുന്നു അവർ.

തന്റെ ജീവിതത്തിൽ കടന്നുവന്ന സുഹൃത്തുക്കളുടെയും, കാമുകന്റെയും മറ്റു ആളുകളുടെയും സംസാരവും പെരുമാറ്റവും തന്റേതായ അഭിനയ മികവില്‍ അവർ കാണികളെ കയ്യിലെടുത്തു.

കാണികള്‍ക്കു ആവേശം പകര്‍ന്ന രീതിയില്‍ പല ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അവരെ കൂടെ നാടകത്തിന്റെ ഭാഗമാക്കാന്‍ ദീപികക്ക് കഴിഞ്ഞു.

പുരുഷന്റെ ധാര്‍ഷ്ട്യ മനോഭാവങ്ങളെ മനോഹരമായ ഭാവങ്ങളില്‍ അവതരിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. അഭിനയ മികവ് കൊണ്ട് ചിരിച്ച ഒരു സദസ്സ് ഒരുക്കാന്‍ നാടകത്തിനു കഴിഞ്ഞു.

സഹ-സ്ത്രീകളുടെ ശബ്ദങ്ങള്‍ നിരസിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം അടുത്തിരിക്കുന്നു. അവളെ ശ്രദ്ധിക്കുന്നത് പരിഹാസ്യവും, അവിശ്വസനീയവും,അസംബന്ധവുമാണെന്ന്‌ നാടകം പറയുന്നുണ്ട്.

ഇന്ത്യയിൽ സ്ത്രീകളോടുള്ള സമീപനം കൂടുതൽ ചർച്ച വിഷയമാകുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തിനു നല്‍കുന്ന ഒരു നല്ല സന്ദേശമാണ് 'നൊ റെസ്റ്റ് ഇന്‍ ദി കിങ്ഡം' പങ്കുവെച്ചത്.

Advertisment