Advertisment

മൂവാറ്റുപുഴ ഐശ്വര്യ ജൂവലറി ഉടമയായ പി.സജീവ് (59) അന്തരിച്ചു, സംസ്കാരം നാളെ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

മൂവാറ്റുപുഴ:  മൂവാറ്റുപുഴ ഐശ്വര്യ ജൂവലറിയുടെയും തൊടുപുഴ അമ്പാടി ഹോട്ടലിന്റെയും ഉടമയായ തൊടുപുഴ ഐശ്വര്യ പുരുഷോത്തമവിലാസം പരേതനായ കെ.പുരുഷോത്തമൻ നായരുടെ മകന്‍ പി.സജീവ് (59) നിര്യാതനായി. സംസ്ക്കാരം 25 ന് (ചൊവ്വ) ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടുവളപ്പിൽ നടക്കും. ഭൗതിക ശരീരം ഇന്ന് വൈകുന്നേരം ഏഴിന് വെങ്ങല്ലൂർ സുലഭക്ക് എതിർവശമുള്ള വസതിയിൽ കൊണ്ടുവരും.

publive-image

ഭാര്യ മായ മണക്കാട് മായ വിലാസം കുടുംബാംഗം. മക്കൾ:ദേവിക,(അബുദാബി) ഗോപിക,(തിരുവനന്തപുരം) മരുമക്കൾ: ജിനേഷ് ചന്ദ്രൻ, ചെറുകുന്നം, (അബുദാബി). മുൻമന്ത്രി തിരുവഞ്ചൂർ രാധകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ (തിരുവനന്തപുരം). സഹോദരങ്ങൾ:പി.രാജീവ്(അമ്പാടി ഹോസ്റ്റൽ) പി. അജീവ്(ഗോൾഡൻ ജൂവലറി, തൊടുപുഴ മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി).

Advertisment