Advertisment

കോവിഡിന് പിന്നാലെ "ടൗട്ടെ" വരുന്നു ! തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത: 14 മുതല്‍ ശക്‌തമായ മഴയുണ്ടാകും

New Update

തിരുവനന്തപുരം : കോവിഡിനെതിരേ രാജ്യം സർവശക്‌തിയും ഉപയോഗിച്ചു പൊരുതുന്നതിനിടെ ചുഴലിക്കാറ്റ്‌ ഭീഷണിയുയർത്തുന്നു. തെക്കുകിഴക്കൻ അറബിക്കടലിൽ രൂപമെടുക്കുന്ന ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കാലാവസ്‌ഥാ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

Advertisment

publive-image

ചുഴലിക്കാറ്റ്‌ രൂപം കൊള്ളുകയാണെങ്കിൽ മ്യാന്മാർ നൽകിയ "ടൗട്ടെ" എന്ന പേരായിരിക്കും സംസ്‌ഥാനത്തു ചുഴലിക്കാറ്റിനു സാധ്യത കുറവാണെങ്കിലും 14 മുതൽ ശക്‌തമായ മഴയുണ്ടാകും.

തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയാണ്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ പറയുന്നത്‌. ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലാത്തതാണു ചുഴലിക്കാറ്റ്‌ ഭീഷണി കുറയ്‌ക്കുന്നത്‌.

എന്നാൽ ശക്‌തമായ മഴയും കടലാക്രമണവും പ്രതീക്ഷിക്കാം. 14-ന്‌ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും 15-ന്‌ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു.

ന്യൂനമർദമുണ്ടാകുന്നതുമായി ബന്ധപ്പെട്ട്‌ നാളെയോടു കൂടി അറബിക്കടൽ പ്രക്ഷുബ്‌ധമാകാനും കടലിൽ ശക്‌തമായ കാറ്റും മോശം കാലാവസ്‌ഥയും രൂപപ്പെടാനും ഇടയുണ്ട്‌. കേരള തീരത്തുനിന്നു കടലിൽ പോകുന്നതു നാളെ അതിരാവിലെ മുതൽ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ പൂർണമായും നിരോധിച്ചു. നിലവിൽ ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്‌ പെട്ടെന്നു സുരക്ഷിത തീരത്തെത്താൻ നിർദേശം നൽകി.

Advertisment