Advertisment

വ്യാപാര സ്ഥാപനങ്ങളി‍ല്‍ പ്രവേശിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റോ ഒന്നാം ഡോസ് വാക്സിനേഷനോ വേണമെന്നുള്ള നിയമം പിൻവലിക്കണം - കേരളാ പരിസ്ഥിതി സംരക്ഷണ സമിതി

New Update

publive-image

Advertisment

കടുത്തുരുത്തി: ഉപഭോക്‌താക്കൾ വ്യാപാര സ്ഥാപനങ്ങളിൽ കയറി ഉപഭോഗ സാധനങ്ങൾ മേടിക്കാൻ ആർടിപിസിആര്‍ ടെസ്റ്റോ അതുമല്ലങ്കിൽ ഒന്നാം ഡോസ് വാക്സിനേഷനോ വേണമെന്നുള്ള നിയമം ധിക്കാരവും, മനുഷ്യാവകാശ ലംഘനവുമാണ്.

യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ പൗരന്മാർക്കും ആരോഗ്യ പ്രവർത്തകരുടെയും, പഞ്ചായത്ത് മെമ്പർമാരുടെയും നേതൃത്വത്തിൽ വീടുകളിൽ എത്തിച്ച് ഒന്നാം ഡോസ് വാക്സിനേഷൻ കൊടുത്തതിന് ശേഷം സർക്കാർ നിയമം നടപ്പിലാക്കിയാൽ അർത്ഥപൂർണമാകും.

ആദ്യം വാക്സിൻ പൂർണമായി കൊടുക്കുക അതിന് ശേഷം നിയമം നടപ്പാക്കുക. ഒന്നര വർഷമായി പാവപ്പെട്ട ജനം കടകെണിയിലാണന്ന കാര്യം സർക്കാർ വിസ്മരിക്കരുത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെ ജനങ്ങളെ വീട്ടിലിരുത്തി കിതാര നിയമം അടിച്ചേൽപ്പിക്കുന്നത് ഇരട്ടത്താപ്പാണന്ന് കേരളാ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് ഹൈ പവർ യോഗം കുറ്റപ്പെടുത്തി. പ്രസ്തുത നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

യോഗം കേരളാ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സലിൻ കൊല്ലംകുഴി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജോസ് കൊല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിൻ കല്ലുംമ്പുറം, ജേക്കബ് തോമസ്, തോമസ് പെരുവ, സാജൂ പി മാണി, മോഹനൻ സി പി തുടങ്ങിയവർ പ്രസംഗിച്ചു.

kottayam news
Advertisment