Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ; ഒരു കോടി രൂപ നൽകും

New Update

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം. ഒരു കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഘം നൽകുന്നത്.

Advertisment

publive-image

കേരള പോലീസ് ഹൗസിംഗ് സഹകണ സംഘം ഭരണസമിതി ഇന്ന് പ്രസിഡന്റ് മനോജ് എബ്രഹാംന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം നടന്നത്.

നേരത്തേ, പ്രളയ കാലത്ത് വീട് നഷ്ടമായവർക്കും സഹായഹസ്തവുമായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം എത്തിയിരുന്നു. വീടുകൾ തകർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കൈത്താങ്ങായതും സംഘം തന്നെ.

പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക്‌ പത്തു ലക്ഷം രൂപ പലിശരഹിത വായ്പയും ഭാഗികമായി തകർന്ന വീടുകൾക്ക് രണ്ടു ലക്ഷം രൂപ പലിശരഹിത വായ്പയുമായിരുന്നു നൽകിയത്.

kerala police
Advertisment