Advertisment

‘മദ്യപിച്ചു വാഹനം ഓടിക്കുന്നവർ ഏറ്റവും കൂടുതൽ പൊലീസുകാരാണെന്ന് പറഞ്ഞാല്‍... മാമനോട് എന്തെങ്കിലും തോന്നുമോ...?’ എന്ന് കേരള പൊലീസിനോട് യുവാവ്; വീട്ടില്‍ പൊലീസുകാരുണ്ടോ എന്ന മറുചോദ്യവുമായി കേരള പൊലീസും! ഒടുവില്‍ യുവാവ് നല്‍കിയത് കേരള പൊലീസിന്റെ വായടപ്പിക്കുന്ന മറുപടിയും!

New Update

തിരുവനന്തപുരം: മാസ് മറുപടി കൊടുത്ത് നാവടപ്പിക്കാൻ കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവർക്ക് ഒരു പ്രത്യേക മിടുക്കാണ്. സമൂഹമാധ്യമങ്ങളിൽ പൊലീസിന്റെ കമന്റുകൾക്ക് ചിരിയും പിന്തുണയും ഏറുന്നതും ആ മറുപടിക്ക് പിന്നിലെ നർമം കൊണ്ട് കൂടിയാണ്. എന്നാൽ ഇപ്പോൾ പൊലീസ് മാമന് വായടപ്പിച്ച് മറുപടി കൊടുത്ത ഒരു യുവാവാണ് ട്രോൾ ലോകത്തെ താരം.

Advertisment

publive-image

കേരള പൊലീസിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയതായിരുന്നു യുവാവ്. ‘മദ്യപിച്ചു വാഹനം ഓടിക്കുന്നവർ ഏറ്റവും കൂടുതൽ പൊലീസുകാരാണെന്ന് പറഞ്ഞാല്‍... മാമനോട് എന്തെങ്കിലും തോന്നുമോ...?’ എന്നായിരുന്നു നർമം കലർത്തിയുള്ള യുവാവിന്റെ കമന്റ്.

ഇതു കേട്ട് പൊലീസുകാർ വെറുതേ ഇരുന്നില്ല. ‘വീട്ടിൽ പൊലീസുകാർ ഉണ്ടോ?’ എന്ന് പൊലീസുകാരുടെ മറുചോദ്യം. ഇതിൽ യുവാവ് കണ്ടം വഴി ഓടും എന്നായിരുന്നു പൊലീസുകാരുടെ ധാരണ. എന്നാൽ ചവിട്ടിയത് മൂർഖനെ ആണെന്ന് അവർ അറിഞ്ഞില്ല. ഉടനെ എത്തി യുവാവിന്റെ മാസ് മറുപടി. ‘ഇല്ല. ബാറിലായിരുന്നു പണി.’

ഇതോടെ മറുപടി കൊടുക്കാനുള്ള മൂഡ് പൊലീസുകാർക്ക് പോയെന്നാണ് പിന്നാലെയുള്ള കമന്റുകളിൽ മറ്റുള്ളവർ കുറിക്കുന്നത്. പൊലീസിനെ ഉത്തരം മുട്ടിച്ച കമന്റ് ഇതോടെ ട്രോൾ പേജിൽ നിറയുകയാണ്.

kerala police
Advertisment