Advertisment

കൊടകര കവർച്ചാക്കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികൾകൾക്ക് സംസ്ഥാന പൊലീസ് ഇന്ന് റിപ്പോ‍ർട് നൽകും

New Update

publive-image

Advertisment

തൃശൂർ: കൊടകര കവർച്ചാക്കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികൾകൾക്ക് സംസ്ഥാന പൊലീസ് ഇന്ന് റിപ്പോ‍ർട് നൽകും. ആദായ നികുതി വകുപ്പ് പ്രിവന്‍റീവ് വിഭാഗം, ഇൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്കാണ് വിവരങ്ങൾ കൈമാറുന്നത്.

കേരളത്തിലേക്ക് നിയമസഭാതെരഞ്ഞെടുപ്പ് കാലത്ത് നാൽപത് കോടിയോളം രൂപ ഹവാല ഇടപാടിലൂടെ എത്തിയെന്നാണ് റിപ്പോർട്ടിലുളളത്. സംസ്ഥാനത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്ന പണമാണെന്നാണ് കണ്ടെത്തൽ.

ഇത്തരത്തിൽ കൊണ്ടുവന്ന കളളപ്പണമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതെന്നും റിപ്പോർട്ടിലുണ്ട്. ബിജെപി നേതാക്കളുടെ പക്കലാണ് ഹവാലപ്പണം എത്തിയതെന്നും ഇക്കാര്യത്തിൽ സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കൾക്ക് അറിവുണ്ടായിരുന്നെന്നും റിപ്പോ‍ർട്ടിലുണ്ട്. വിശദമായ അന്വേഷണത്തിനാണ് കേന്ദ്ര ഏജൻസികളോട് ശുപാർശ ചെയ്തിരിക്കുന്നത്.

NEWS
Advertisment