Advertisment

കെ സുധാകരന്റെ ഷുഹൈബ് സമരം നേതൃത്വം അട്ടിമറിച്ചെന്ന് കോണ്‍ഗ്രസില്‍ പുതിയ വിവാദം. സ്വന്തം പ്രവര്‍ത്തകന്റെ ചോര വിറ്റ്‌ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിച്ച നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ ഗ്രൂപ്പുകള്‍ !

author-image
admin
New Update

കണ്ണൂര്‍:  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തിനെതിരെ മുന്‍മന്ത്രി കെ സുധാകരന്‍ നടത്തിയ ഉപവാസ സമരം പാര്‍ട്ടിയിലെ പ്രബല വിഭാഗം അട്ടിമറിച്ചെന്ന ആരോപണം കോണ്‍ഗ്രസില്‍ വിവാദമാകുന്നു.

Advertisment

സുധാകരന്‍ നടത്തിയ നിരാഹാര സമരം യു ഡി എഫ് ഏറ്റെടുക്കുകയാണെന്ന് പറഞ്ഞു സമരം അവസാനിപ്പിച്ച നേതൃത്വം പിന്നീട് ആ പ്രശ്നത്തില്‍ ചെറുവിരലനക്കാതെ പോയതില്‍ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുകയാണ്.

publive-image

നേതൃത്വത്തിന്‍റെ നീക്കത്തിനെതിരെ കെ സുധാകരനും കടുത്ത അമര്‍ഷമുണ്ട്. കണ്ണൂരിലെ കോണ്‍ഗ്രസ് മുന്നേറ്റത്തെയാണ്‌ ഷുഹൈബിലൂടെ 37 വെട്ടുകള്‍ വെട്ടി ശത്രുക്കള്‍ ഇല്ലാതാക്കിയത്. ആ സമരത്തെ പ്രതിപക്ഷത്തെ പ്രമുഖര്‍ തന്നെ സര്‍ക്കാരിന് അടിയറവു വച്ചെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഭരണ കക്ഷിയെ വിറപ്പിച്ച രീതിയില്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെ കുരുതി കൊടുക്കാന്‍ പ്രതിപക്ഷത്തെ പ്രമുഖനും മുതിര്‍ന്ന സി പി എം നേതാവും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകളിലൊക്കെ നടക്കുന്നത്.

സി പി എമ്മിനെ മുള്‍മുനയില്‍ നിര്‍ത്തിയ സമരങ്ങളിലൂടെ കെ സുധാരന്‍ നേടിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ശോഭ കെടുത്താന്‍ സ്വന്തം നേതാക്കള്‍ തന്നെ ഒരുക്കിയ കെണിയായിരുന്നു സമരം ഒറ്റുകൊടുക്കലെന്നാണ് വിമര്‍ശനം.

സമരം യു ഡി എഫ് ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞിട്ട് പിന്നീടെന്തുണ്ടായി എന്നാണു ഇവരുടെ ചോദ്യം. കോണ്‍ഗ്രസുകാരുടെ ചോര വിറ്റ്‌ തന്നെ വേണോ ഒത്തു തീര്‍പ്പ് രാഷ്ട്രീയം കൊഴുപ്പിക്കാനെന്ന ചോദ്യവും പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നു.

ഷുഹൈബ് സമരം തിരക്കിട്ട് അട്ടിമറിച്ചതിന് പിന്നില്‍ കെ സുധാകരനെതിരെയുള്ള ഗ്രൂപ്പ് നീക്കമാണെന്ന വിമര്‍ശനം സുധാകരന്‍ അനുകൂലികള്‍ക്കുണ്ട്. കെ പി സി സി അധ്യക്ഷ പദവിയിലേക്ക് വരെ പറഞ്ഞു കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് സുധാകരന്‍റെത്. അതിനാല്‍ തന്നെ സുധാകരന്‍ പലര്‍ക്കും ഭീഷണിയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

publive-image

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പ്രചരിച്ച കുറിപ്പുകളിലൊന്നു ചുവടെ;

"37 വെട്ട് ശരീരത്തിൽ ഏറ്റുവാങ്ങാനുള്ള ഒരോ കോണ്‍ഗ്രസുകാരനും വായിക്കാതെ പോവരുത് തമ്മിലടിയായോ, പല്ലിന്റിടയില്‍ കുത്തലായോ എങ്ങിനേയും വ്യാഖ്യാനിക്കാം എന്നാലും പറയേണ്ടത് പറഞ്ഞിട്ടേ പോവൂ

"ഷുഹൈബ് സമരം യു ഡി എഫ് ഏറ്റെടുക്കും എന്ന് പറഞ്ഞിട്ട് എന്തായി? എന്ത് സമരമാണ് നിങ്ങൾ പിന്നീട് നടത്തിയത്? രാപ്പകല്‍ ഉപവാസമോ ഇതെത്ര വിജയം കാണും അല്ലെങ്കിൽ കണ്ടു..? കെ പി സി സി ഏറ്റെടുക്കേണ്ട സമരം യു ഡി എഫ് ഏറ്റെടുത്തത് ആരുടെ അജണ്ട ആണ്.

അധികാര കസേരക്ക് വേണ്ടി അണികളുടെ വികാരത്തെ മാനിക്കാത്ത ആത്മാഭിമാനത്തെ പണയപ്പെടുത്തുന്ന നേതാക്കൾ ആരായാലും അവർ ഒരു പുനർ വിചിന്തനം നടത്തുന്നത് നല്ലതായിരിക്കും. ചുവരില്ലങ്കിൽ ചിത്രം വരയ്ക്കാൻ പറ്റില്ല.

സാമുദായിക ശക്തിയുടെയും കുതന്ത്രങ്ങളുടെയും പുറത്ത് കഴിവുള്ളവരെ തഴഞ്ഞു ഉന്നതങ്ങളിൽ എത്തി ഇന്ന് കോൺഗ്രസ് പാർട്ടിയെ വിറ്റ് കാശാക്കുന്ന മഹാൻ താങ്കളുടെ രഷ്ട്രീയ ഗുരുനാഥന്റെ പ്രവർത്തന ശൈലിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.

തനിക്ക് മേൽ ചാഞ്ഞാൽ പൊന്ന് കായ്ക്കുന്ന മരമായാലും മുറിക്കുന്ന ഇദ്ദേഹത്തെ കോൺഗ്രസ് പാർട്ടിക്ക് ഇനിയും ആവശ്യമുണ്ടോ എന്ന് ആലോചിക്കുന്നത് നല്ലതാണ്.

publive-image

കേരളജനത മുഴുവൻ ഏറ്റെടുത്ത് ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട നിരാഹാരസമരം അട്ടി മറിച്ച് പത്രസമ്മേളനം നടത്തി യുഡിഎഫ് ഏറ്റെടുക്കും എന്ന് പ്രഖ്യാപിച്ചിട്ട് എന്ത് തുടർ സമരങ്ങളാണ് നിങ്ങൾ നടത്തിയത്.

കെപിസിസി മുൻകൈ എടുത്ത് എന്ത് തുടർ നടപടികൾ സ്വീകരിച്ചു. ആർ എസ് എസിന്റെ കളസം, പിണറായിയുടെ വിശ്വസ്തൻ തുടങ്ങിയ പട്ടങ്ങൾ നേടാനാണോ കേരളത്തിലെ ചില നേതാക്കന്മാർ ഖദർ ഇടുന്നത്..? ത

നിക്ക് ശേഷം പ്രളയം എന്ന് ചിന്തിച്ചു ഒത്തു തീർപ്പുകൾ നടത്തി പാർട്ടി പ്രവർത്തകരെ വഞ്ചിച്ചു തനിക്ക് മേൽ വളരാൻ പ്രാപ്തിയുള്ളവരെ മൂലയ്ക്കിരുത്തി എങ്ങനെയും അടുത്ത തവണ ആ കസേര കയ്യെത്തിപിടിക്കാൻ ആർത്തി മൂത്ത് നടക്കുന്ന നേതാവേ പാർട്ടിയും അണികളും ഇല്ല എങ്കിൽ അവരുടെ രക്തസാക്ഷിത്വത്തെ വരെ വിറ്റ് കാശാക്കി ആണ്‌ മുന്നോട്ട് പോവാൻ ഭാവമെങ്കിൽ അവസാനം പെട്ടി താങ്ങികൾ മാത്രമേ കൂടെക്കാണൂ.

ജനം കാണില്ല. അതുകൊണ്ട് തന്നെ കണ്‍കെട്ടിക്കളി നിർത്തി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങൂ. ഷുഹൈബ് വധത്തിന്റെ പേരിൽ നടത്തികൊണ്ടിരിക്കുന്ന പൊറാട്ട് നാടകം നിർത്തി ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകൂ. അല്ല എങ്കിൽ ചവറ്റു കോട്ടയിലിടും പ്രവർത്തകർ നിങ്ങളെ..വേണോ നമുക്ക് ഇനിയും ചോരവിറ്റുള്ള ഈ ഒത്തുകളി..?

k sudhakaran shuhaib
Advertisment