Advertisment

ജീവകാരുണ്യ പ്രവർത്തകൻ ലത്തീഫ് മൈനാഗപ്പള്ളിയെ കേരള പ്രവാസി ഫെഡറേഷൻ ആദരിയ്ക്കുന്നു. 

author-image
admin
Updated On
New Update

ദമ്മാം/കൊല്ലം : നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ജീവകാരുണ്യ പ്രവർത്തകനുമായ  അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളിയെ  കേരള പ്രവാസി ഫെഡറേഷൻ ആദരിയ്ക്കുന്നു. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വർഷങ്ങളായി അദ്ദേഹം  നടത്തിവരുന്ന നിസ്വാർത്ഥ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ആദരിയ്ക്കുന്നത്.

Advertisment

publive-image

2019 നവംബർ 17 ഞായറാഴ്ച കൊല്ലം മൈനാഗപ്പള്ളി സർവ്വീസ് സഹകരണബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച്, കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഇ.പി.ടൈസൺ മാസ്റ്റർ എം.എൽ.എ, അബ്ദുൾ ലത്തീഫ് മൈനാഗപ്പ ള്ളിയെ ആദരിയ്ക്കും. കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന സെക്രെട്ടറി പി.പി. സുനീർ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും.

കൊല്ലം മൈനാഗപ്പള്ളി സ്വദേശിയായ അബ്ദുൾ ലത്തീഫ് 27 വർഷങ്ങൾക്ക് മുൻപാണ്, സൗദി അറേബ്യയിലെ അൽഹസ്സയിൽ പ്രവാസിയായി എത്തിയത്. നവയുഗം ജീവകാരുണ്യവിഭാഗത്തിൽ സജീവമായി പ്രവർത്തിയ്ക്കാൻ തുടങ്ങിയ അദ്ദേഹം, ഒട്ടേറെ പ്രവാസികളെ തൊഴിൽ, വിസ നിയമകുരുക്കുകളിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലേയ്ക്ക് അയച്ചിട്ടുണ്ട്. നിലവിൽ  നവയുഗം അൽഹസ്സ മേഖല കമ്മിറ്റി ജീവകാരു ണ്യവിഭാഗം കൺവീനർ കൂടിയാണ്.

Advertisment