Advertisment

കേരള പ്രവാസി കേരളീയ ക്ഷേമ പദ്ധതി ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ ക്യാമ്പ് വെള്ളിയാഴ്ച ബത്തയില്‍

author-image
admin
Updated On
New Update

റിയാദ് : പതിനെട്ടിനും അമ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ള പ്രവാസി മലയാളികള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 300 രൂപയാണ് അംശാദായം. ചികില്‍ത്സാ സഹായം, വിവാഹ ധന സഹായം, പ്രസവാനുകൂല്ല്യം, ഉറ്റവര്‍ക്ക് ഉന്നത വിദ്യാഭ്യാസ വായ്പ്പ, തൊഴില്‍ വായ്പ്പ, അറുപത് വയസ്സ് പൂര്‍ത്തിയാക്കിയ അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശാദായമടചിട്ടുള്ളവര്‍ക്ക് പെന്‍ഷന്‍ എന്നിവയെല്ലാം ക്ഷേമ പദ്ധതിയുടെ ഭാഗമാണ്.

Advertisment

publive-image

ഇന്റര്‍നെറ്റ് വഴി ആര്‍ക്കും അപേക്ഷ സമര്‍പ്പിക്കാമെങ്കിലും “പയ്യന്നൂര്‍ സൌഹൃദ വേദി‘’ യാണ് ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് സഹായവുമായി രണ്ടാമതും ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആദ്യ ക്യാമ്പില്‍ പങ്കെടുത്തവരുടെ പ്രിന്റ്‌ ചെയ്ത കാര്‍ഡ് വിതരണവും അംശാദായമടക്കുന്നതിനുള്ള സൌകര്യവും ഉണ്ടായിരിക്കും.

ബത്ത, ഷിഫ അല്‍ ജസീറ ഹാളില്‍ നാളെ (19, വെള്ളിയാഴ്ച) ഉച്ച 3 മണി മുതല്‍ 8 മണി വരെയാണ് ക്യാമ്പ്.സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പ്പോര്‍ട്ട്, വിസ, ഇക്കാമ കോപ്പികള്‍, ഫോട്ടോ, ഒപ്പ്, വിലാസം, നാട്ടിലെ ഫോണ്‍ നമ്പര്‍, ഇ മയില്‍ ഐഡി എന്നിവയാണ് രജിസ്ട്രഷന് ആവശ്യമായവ.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് 10-15 ദിവസങ്ങള്‍ക്കകം രജിസ്ട്രഷന്‍ / കാര്‍ഡ് റെഡിയാകുമെന്നു പ്രതീക്ഷിക്കുന്നു. എല്ലാ പ്രവാസി മലയാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുതനമെന്നു പി.എസ്.വി ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0531484917, 0503648503, 0533079570, 0532941801, 0507013016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment