Advertisment

പ്രവാസികളുടെ യാത്രാ പ്രശ്നത്തിൽ കേരള പ്രവാസി സംഘം ധർണ തിങ്കളാഴ്ച്ച തൃശൂരില്‍

New Update

publive-image

Advertisment

പൊന്നാനി/ജിദ്ദ: വിവിധ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് കാര്യത്തിൽ പ്രതിഷേധം ഉയരുന്നു. വിമാന വിലക്ക് പിൻവലിയ്ക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ഉയരുന്നത്.

ഈ ആവശ്യം ഉന്നയിച്ച് കേരള പ്രവാസി സംഘം തൃശൂർ ആദായ നികുതി ഓഫീസിനുമുന്നിൽ ധർണ്ണ നടത്തും. ജൂലായ് 12 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധർണ്ണ കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉൽഘാടനം ചെയ്യും.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സമരമെന്ന് സംഘം ജില്ലാ പ്രസിഡണ്ട് കെ.വി അഷറഫ് ഹാജി, സെക്രട്ടറി എം.കെ ശശിധരൻ എന്നിവർ അറിയിച്ചു.

വിവിധ രാജ്യങ്ങൾ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങൾ തുടരുന്ന അനിശ്ചിതമായ വിമാന വിലക്ക് മൂലം പതിനായിരക്കണക്കിന് പ്രവാസികൾക്ക് പ്രത്യേകിച്ചും സമ്പദ് ഘടനയ്ക്ക് പൊതുവിലും അപരിഹാര്യമായ പ്രതിസന്ധിയാണ് രൂപപ്പെടുന്നതെന്ന് കേരള പ്രവാസി സംഘം തൃശൂർ ജില്ലാ കമ്മിറ്റി മീഡിയ കോഓർഡിനേറ്റർ സുരേഷ് ചന്ദ്രൻ വി ആർ പറഞ്ഞു.

kerala pravasi sangham
Advertisment