Advertisment

കേരള പ്രീമിയര്‍ ലീഗ് 2018-19 ഡിസംബര്‍ എട്ടിന് ; ഉദ്ഘാടന മത്സരം കൊച്ചിയില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

കേരള പ്രീമിയര്‍ ലീഗ് 2018-19ന് ഡിസംബര്‍ എട്ടിന് തുടക്കമാകും. ആര്‍ എഫ് സി കൊച്ചിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ വെച്ചാകും ലീഗിന്റെ ഉദ്ഘാടനം നടക്കുക. കെ പി എല്ലില്‍ ആദ്യമായി പങ്കെടുക്കുന്ന ആര്‍ എഫ് സി കൊച്ചിന്റെ ഹോം മത്സരത്തോടെയാണ് ലീഗിന് തുടക്കമിടുക.

ലീഗിന്റെ ഗ്രൂപ്പുകളും ഫിക്‌സ്ചറുകളും ഉടന്‍ തന്നെ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്ത് വിടുമെന്നാണ് വിവരം. 14ടീമുകള്‍ ആണ് ഇത്തവണ ലീഗില്‍ പങ്കെടുക്കുക.

ലീഗിലെ ടീമുകള്‍:

ഗോകുലം കേരള എഫ് സി, കേരള ബ്ലാസ്റ്റേഴ്‌സ്, എഫ് സി കേരള, എഫ് സി തൃശ്ശൂര്‍, സാറ്റ് തിരൂര്‍, ക്വാര്‍ട്‌സ് കോഴിക്കോട്, ആര്‍ എഫ് സി കൊച്ചിന്‍, കോവളം എഫ് സി, ഗോള്‍ഡന്‍ ത്രെഡ്‌സ്, എസ് ബി ഐ, കൊച്ചിന്‍ പോര്‍ട്, ഇന്ത്യന്‍ നേവി, കേരള പോലീസ്, സെന്‍ട്രല്‍ എക്‌സൈസ്.

 

Advertisment