Advertisment

ഓഗസ്റ്റിൽ സംസ്ഥാനത്ത് ശരാശരിയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യത; ന്യൂനമർദം വരുന്നത് ചൈന കടലിൽ നിന്ന്

New Update

പത്തംതിട്ട: ഓഗസ്റ്റിൽ സംസ്ഥാനത്ത് ശരാശരിയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം . ഓഗസ്റ്റിലും സെപ്റ്റംബറിലും ദീർഘകാല ശരാശരിയുടെ 104% വരെ മഴ ലഭിക്കാമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഇത് 8% ഏറുകയോ കുറയുകയോ ചെയ്യാം.

Advertisment

publive-image

ഈ സാഹചര്യത്തിൽ മൺസൂണിലെ തയാറെടുപ്പുകൾ കാര്യക്ഷമമാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പൊതുജനങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും നിർദേശിച്ചു. ഓറഞ്ച് ബുക്ക് 2020 അനുസരിച്ചുള്ള തയാറെടുപ്പുകളാണു നടത്തേണ്ടത്.

ചൈന കടലിൽനിന്നാണ് ന്യൂനമർദം ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ എത്തുക. ഇതു നേരിയ തോതിൽ ശക്തിപ്പെട്ട് ഒഡീഷ തീരംവഴി കരയിലേക്കു കയറി ഇന്ത്യയുടെ ഹൃദയഭാഗത്തുകൂടി കടന്ന് ഗുജറാത്ത് വരെ സഞ്ചരിക്കാനാണു സാധ്യത. ആകാശത്തു കൂടിയുള്ള ഈ ‘ഹൈജംപി’നിടെ ഇരുകടലിൽ നിന്നുമുള്ള നീരാവി ഈ ന്യൂനമർദം വലിച്ചെടുക്കും.

അറബിക്കടലിൽ നിന്നുള്ള കാറ്റ് മധ്യ–വടക്കൻ കേരളത്തിനു മുകളിലൂടെയാവും വടക്കോട്ടു പോവുക. ഇതിനിടെ പശ്ചിമഘട്ടത്തിൽ തട്ടി നിൽക്കുന്ന മേഘങ്ങൾ സംസ്ഥാനത്ത് വ്യാപകമഴയ്ക്കു കളമൊരുക്കും. മുൻ വർഷങ്ങളിലും ന്യൂനമർദം കരയ്ക്കു കയറിയപ്പോഴെല്ലാം കേരളത്തിൽ ചില സ്ഥലങ്ങളിൽ തീവ്രമഴ പെയ്തിരുന്നു. ഓഗസ്റ്റ് പകുതിയോടെ വീണ്ടും ന്യൂനമർദത്തിനു സാധ്യതയുണ്ട്.

 

keala rain kerala mansoon
Advertisment