Advertisment

സം​സ്ഥാ​ന​ത്ത് നി​ന്നും തു​ലാ​വ​ര്‍​ഷം പൂ​ര്‍​ണ​മാ​യി പി​ന്‍​മാ​റി​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

New Update

publive-image

Advertisment

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​ന്നും തു​ലാ​വ​ര്‍​ഷം പൂ​ര്‍​ണ​മാ​യി പി​ന്‍​മാ​റി​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. 2020 ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് പെ​യ്തു തു​ട​ങ്ങി​യ തു​ലാ​വ​ര്‍​ഷ​ത്തി​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ 26 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് സം​സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സാ​ധാ​ര​ണ ഡി​സം​ബ​റോ​ടെ അ​വ​സാ​നി​ക്കേ​ണ്ട തു​ലാ​വ​ര്‍​ഷം ഇ​ക്കു​റി പ​തി​വു തെ​റ്റി​ച്ച്‌ ജ​നു​വ​രി​യി​ലും പെ​യ്തൊ​ഴി​യാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ജ​നു​വ​രി​യി​ലെ മ​ഴ​യു​ടെ അ​ള​വി​ല്‍ കേ​ര​ളം റി​ക്കാ​ര്‍​ഡി​ഡു​ക​യും ചെ​യ്തു.

ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ഇ​ന്ന​ലെ വ​രെ സം​സ്ഥാ​ന​ത്തു പെ​യ്ത​ത് 104.3 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് കേ​ര​ള​ത്തി​ല്‍ പെ​യ്യേ​ണ്ട​ത്. ശ​രാ​ശ​രി 5.4 മി​ല്ലീ​മീ​റ്റ​ര്‍ പെ​യ്യേ​ണ്ട സ്ഥാ​ന​ത്താ​ണ് ഈ ​അ​ധി​ക​പ്പെ​യ്ത്ത്.

പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ല്‍ നി​ല​വി​ലു​ള്ള ലാ ​നി​ന പ്ര​തി​ഭാ​സ​വും കി​ഴ​ക്ക​ന്‍ കാ​റ്റി​ന്‍റെ ശ​ക്തി കു​റ​യാ​തി​രു​ന്ന​തും ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ലെ മാ​ഡ​ന്‍-​ജൂ​ലി​യ​ന്‍ ഓ​സി​ലേ​ഷ​ന്‍റെ സാ​ന്നി​ധ്യ​വു​മാ​ണ് ജ​നു​വ​രി​യി​ല്‍ വ​ലി​യ അ​ള​വി​ല്‍ മ​ഴ ല​ഭി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Advertisment