Advertisment

രാജ്യത്ത് ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലാവര്‍ഷം സാധാരണ നിലയില്‍ ആയിരിക്കും: കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

New Update

ന്യുഡൽഹി: രാജ്യത്ത് ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലാവർഷം സാധാരണ നിലയിൽ ആയിരിക്കുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് മാസം നീണ്ടു നിൽക്കുന്ന മഴക്കാലത്ത് 98% മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവൻ അറിയിച്ചു.

Advertisment

publive-image

കേരളത്തിൽ ജൂൺ ആദ്യ ആഴ്ച മഴയെത്തും. ഇത്തവണ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. സെപ്തംബറോടെ രാജസ്ഥാനിൽ എത്തി മഴക്കാലം അവസാനിക്കും. കഴിഞ്ഞ വർഷം കാലവർഷമെത്തിയ ജൂൺ ഒന്നിന് തന്നെ ഇത്തവണയും എത്തുമെന്നാണ് പ്രതീക്ഷ.

ശരാശരി മുതൽ സാധാരണ നിലയിൽ ഉള്ള കാലവർഷമാണ് കഴിഞ്ഞ 50 വർഷമായി ലഭിക്കുന്നത്. ഇത് 96% മുതൽ 104% വരെ മഴയാണ്. ദീർഘകാല ശരാശരി 89 സെന്റീമീറ്റർ മഴയാണ്.

സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ സ്‌കൈമെറ്റും രാജ്യത്ത് സാധാരണ നിയിലുള്ള മഴയാണ് പ്രവചിച്ചിരിക്കുന്നത്. 103 % വരെയാണ് അവരുടെ കണക്കിൽ ലഭിക്കുന്ന മഴ. കഴിഞ്ഞ വർഷം സാധാരണയിലും അധികം മഴ ലഭിച്ചുവെന്ന് സെപ്തംബറിൽ കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ രണ്ടാം തവണയാണ് ഇത്രയധികം മഴ ലഭിക്കുന്നത്.

കോവിഡ് മഹാമാരിയ്ക്കിടെയും നല്ല മഴ ലഭിക്കുന്നത് കാർഷിക മേഖലയുടെയും പുരോഗതിയും സാമ്ബത്തിക വളർച്ചയും നൽകുമെന്ന പ്രതീക്ഷയാണ്.

Advertisment