Advertisment

നവകേരള നിര്‍മ്മിതിക്കായി ‘ഒന്നാണ് നമ്മള്‍’ ഷോയുമായി താരസംഘടന; പരിപാടി ഡിസംബര്‍ 7 ന്

author-image
ഫിലിം ഡസ്ക്
Updated On
New Update

Image result for mohanlal

Advertisment

അബുദാബി: നവ കേരളം സൃഷ്ടിക്കാനായുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി താരസംഘടന അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന താരനിശ ഡിസംബര്‍ 7 ന് അബുദാബിയില്‍ നടക്കും.

അബുദാബി ആംഡ് ഫോഴ്‌സസ് ഓഫീസേഴ്‌സ് ക്ലബില്‍ വെച്ച് നടക്കുന്ന ഷോ ‘ഒന്നാണ് നമ്മള്‍’ എന്ന പേരിലാണ് അരങ്ങേറുക. പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി അഞ്ച് ഭാഗങ്ങളായാണ് ഷോ നടക്കുക.

ഏഷ്യനെറ്റും അമ്മയും ഒന്നിച്ചാണ് അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുളള ഈ പരിപാടി സംഘടിപ്പിക്കുന്നത്. രാജീവ് കുമാറാണ് ഷോ സംവിധാനം ചെയ്യുന്നത്. അറുപതോളം കലാകാരന്മാരാണ് അബുദാബിയിലെ ഷോയില്‍ പങ്കെടുക്കുക. 100 ദര്‍ഹം മുതലായിരിക്കും ടിക്കറ്റുകള്‍. ഷോയില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും

അതേ സമയം ഷോയില്‍ നടന്‍ ദിലീപ് ഉണ്ടാകില്ലെന്നും സംഘടനയില്‍ അംഗമല്ലാത്തതിനാലാണ് ദിലീപിനെ ഷോയില്‍ പങ്കെടുപ്പിക്കാത്തതെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. കൂടാതെ ഡബ്ല്യൂ.സി.സി അംഗങ്ങളുമായി ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും അവരെ ആദരിക്കുന്നതായും താരം വ്യക്തമാക്കി.

Advertisment