Advertisment

കുറവിലങ്ങാട് കോഴായിൽ നടപ്പാക്കുന്ന കേരള സയൻസ് സിറ്റി നിർമ്മാണം ഇഴയുന്നു

New Update

publive-image

Advertisment

കുറവിലങ്ങാട്: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായി കുറവിലങ്ങാട് - കോഴായിൽ നടപ്പാക്കുന്ന കേരള സയൻസ് സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എംഎൽഎ അടക്കമുള്ളവർ ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന് ഇത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചതായി എംഎൽഎ അറിയിച്ചു. വർഷങ്ങൾക്ക് മുൻപേ പൂർത്തീകരിക്കേണ്ടിയിരുന്ന കേരള സയൻസ് സിറ്റിയുടെ നിർമ്മാണ ജോലികൾ ദീർഘകാലമായി ഇഴഞ്ഞ് നീങ്ങുന്ന ദുരവസ്ഥയാണ് നില നിൽക്കുന്നത്.

publive-image

നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ള വിവിധ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള തർക്കവും, ഏകോപനം ഇല്ലായ്മയുമാണ് വികസന ജോലികൾ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിന് കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടത്തിൽ വിളിച്ച് ചേർത്ത മന്ത്രിതല യോഗത്തിന്റെ തീരുമാനങ്ങൾ പോലും കൃത്യനിഷ്ഠയോടെ നടപ്പാക്കാൻ വിവിധ ഡിപ്പാർട്ട്മെന്റ്കൾക്ക് കഴിഞ്ഞില്ല.

ഈ സ്ഥിതി തുടരുന്നത് ഇനിയും അംഗീകരിക്കാൻ കഴിയില്ലെന്ന് വിവിധ രാഷ്ടീയകക്ഷി നേതാക്കളും ജനപ്രധിനിധികളും പറയുന്നു. പ്രശ്ന പരിഹാരത്തിന് സർക്കാർ തലത്തിലുള്ള അടിയന്തിര ഇടപെടൽ അനിവാര്യമായിരിക്കുകയാണ്. ഇനിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ കഴിയണം.

publive-image

കേരള സയൻസ് സിറ്റിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനും ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും, നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ള എല്ലാ ഏജൻസികളെയും പങ്കെടുപ്പിച്ച് കൊണ്ട് സംസ്ഥാന സർക്കാർ ഉന്നതതല യോഗം അടിയന്തിരമായി വിളിച്ച് ചേർക്കണമെന്ന് നാട്ടുകാർ അവശ്യപെട്ടുന്നു.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചത് പ്രകാരം വർഷങ്ങൾക്ക് മുൻപേ പൂർത്തീകരിക്കേണ്ടിയിരുന്ന കേരള സയൻസ് സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്ന ദുരവസ്ഥ സംബന്ധിച്ച് വ്യാപകമായ പരാതികൾ പ്രാദേശികമായി ഉയർന്ന് വന്ന സാഹചര്യം ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുള്ളതെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.

publive-image

ഇക്കാര്യം സർക്കാർ ഗൗരവമായി കണക്കിലെടുത്ത് അടിയന്തിര പരിഹാരം നടപടികൾ സ്വീകരിക്കണം. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ ഇരുന്ന സമയത്താണ് ബഡ്ജറ്റിലൂടെ നാടിന്റെ ചരിത്രത്തിലാദ്യമായി കേരള സയൻസ് സിറ്റിയുടെ പ്രഖ്യാപനം ഉണ്ടാകുന്നത്. ഇതേ തുടർന്ന് 35 ഏക്കർ സ്ഥലം കൃഷി വകുപ്പിന്റെ ഉടമസ്ഥതയിൽ നിന്ന് കേരള സയൻസ് സിറ്റിക്ക് വേണ്ടി കൈമാറിയതിനെ തുടർന്നാണ് സ്ഥാപനം കുറവിലങ്ങാട് കോഴായിൽ യാഥാർത്ഥ്യമാകാൻ സാഹചര്യമുണ്ടായത്.

കേന്ദ്ര ഗവൺമെന്റിന്റെ 50 കോടി രൂപയും, സംസ്ഥാന സർക്കാരിന്റെ 55 കോടി രൂപയും മുതൽ മുടക്കിക്കൊണ്ടാണ് സയൻസ് സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നത്. എന്നാൽ വർഷങ്ങൾ മുന്നേ പണികൾ പൂർത്തിയാക്കി നാടിന് സമർപ്പിക്കേണ്ട പദ്ധതിയാണ് വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം നാളുകളായി നീണ്ടുപോകുന്നത്.

kottayam news kerala science city
Advertisment