Advertisment

കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ നടത്തുന്ന ദേശീയ വനിതാബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്‍റെ തീം സോംഗ് പുറത്തിറക്കി

New Update

കണ്ണൂര്‍: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന ദേശീയ വനിതാ (സീനിയര്‍) ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്‍റെ തീം സോംഗ് പുറത്തിറക്കി. ഡിസംബര്‍ രണ്ട് മുതല്‍ എട്ട് വരെയാണ് ചാമ്പ്യന്‍ഷിപ്.

Advertisment

publive-image

ലോക ചാമ്പ്യന്‍ മേരികോം ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി 286 കായികപ്രതിഭകള്‍ മാറ്റുരയ്ക്കും.

ചാമ്പ്യന്‍ ഷിപ്പിന്‍റെ പ്രചാരണാര്‍ത്ഥം ഒരുക്കിയ തീം സോംഗിന്‍റെ സ്വിച്ച്‌ഓണ്‍ കര്‍മം പയ്യാമ്ബലത്ത് കോര്‍ണിഷ് റിസോര്‍ട്ടില്‍ നടന്നു. ഒളിമ്പ്യന്‍ ടിന്റു ലൂക്ക, മുന്‍ എംപി പി കെ ശ്രീമതി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.

kerala state chanbion ship
Advertisment